ശിവ കണ്ണ് തുറന്നപ്പോൾ തലക്ക് വല്ലാത്ത ഭാരം തോന്നി.... അവൾ തല താങ്ങി എഴുന്നേറ്റിരുന്നു....എന്താണ് സംഭവിച്ചതെന്ന് അധികം വൈകാതെ തന്നെ അവൾക്ക് ഓർമ വന്നു.....കണ്ണുകൾ നിറഞ്ഞു.... എവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെടുന്നപോലെ.... മനസ്സ് കുലിഷിതമാണ്.... ഹൃദയം ശൂന്യമാണ്..... അവൾ വേദനയോടെ ഓർത്തു....അപ്പോഴേക്കും ഋഷി അവിടേക്ക് എത്തിയിരുന്നു......\"മോളെ എങ്ങനുണ്ട് ഇപ്പോൾ.....\" അയാൾ അകത്ത് കയറി ചോദിച്ചു....\"തലക്ക് നല്ല ഭാരം പോലെ.... എനിക്ക് വേറെ കുഴപ്പമൊന്നുമില്ല.... പെട്ടന്ന് അതൊക്കെ കേട്ടപ്പോൾ.....പക്ഷെ അപ്പാ ബാക്കി പറ.... എനിക്കറിയണം.....\" അവൾ വാശി പിടിക്കാൻ തുടങ്ങി.....\"ശിവ മോളെ ഇപ്പൊ തന്നെ വേണോ.....\" ആ