\"തീർത്ഥ...?\"അവൻ പതുക്കെ അവനോട് ചോദിച്ചു... അതെയെന്ന് അവൻ തലയാട്ടി... അഭി വീണ്ടും അവളെനോക്കി... എന്നാൽ ഇതെല്ലാം തീർത്ഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... തന്നെ പറ്റി എന്തോ മോശമായി പറയുകയാണെന്നവൾ കരുതി... അവൾക്കു ദേഷ്യംവന്നു... അവളെന്തോ പറയാൻ തുടങ്ങിയതും വേണിയവളുടെ കയ്യിൽ പിടിച്ചുകൊണ്ടു അരുതെന്ന് പറഞ്ഞു... ഭക്ഷണം കഴിച്ചുകഴിഞ്ഞ് മുറ്റത്തെ കാറിനടുത്ത് നിൽക്കുകയായിരുന്നു നിവിൻ... പെട്ടന്ന് തന്റെ പുറകിൽ ആരോ നടന്നുവരുന്നതറിഞ്ഞ് അവൻ തിരിഞ്ഞു നോക്കി.. വേണിയായിരുന്നത്.... \"ഇവിടേക്ക് വരുന്നത് ഒന്നു പറഞ്ഞുകൂടായിരുന്നോ നിനക്ക്... നിന്നെ ഇവിടെ കണ്ടപ്പോൾ ഞാൻ എന്തുമ