\"അത് കുറച്ചുകാലം മുമ്പ് നടന്ന സംഭവമാണ്... ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്... അദ്ദേഹമന്ന് റെയിൽവേയിൽ ജോലി ചെയ്യുന്ന കാലം... എന്റെ ഏട്ടന്റെ കൂട്ടുകാരനായിരുന്നു അദ്ദേഹം... ഒരു ദിവസം ജോലിക്കിടയിൽ സംഭവിച്ച ഒരപകടത്തിൽ ഏട്ടൻ മരണപ്പെട്ടു... ഏട്ടന്റെ ബോഡിയുമായി വന്നകൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു... ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട എനിക്കും അമ്മക്കും ഏട്ടന്റെ മരണം സഹിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു.... അത്രക്ക് കഷ്ടപ്പെട്ടാണ് ഏട്ടൻ ഞങ്ങളെ നോക്കിയിരുന്നത്... അന്ന് ഏട്ടന്റെ ബോഡിയുമായി വന്ന അദ്ദേഹം ഞങ്ങളുടെ അവസ്ഥ കണ്ട് ഞങ്