ഞാൻ ഹൃദ്യയെ നോക്കി അവൾ സാരമില്ല എന്ന് കണ്ണുകൊണ്ട് കാണിച്ചു.\"അല്ലാ വേദു നീ എന്താ ധ്രുവി ഏട്ടനെ ആദി ഏട്ടാ എന്ന് വിളിച്ചേ?\"\"അത് ഒന്നുല്ല അപ്പോൾ എന്റെ വായിൽ അങ്ങനെയാ വന്നത്.\"ഹൃദ്യ ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പറഞ്ഞു എങ്കിലും എനിക്കും അറിയില്ലായിരുന്നു ഞാൻ എന്താ അങ്ങനെ വിളിച്ചേ എന്ന്. ഞങ്ങൾ പിന്നെ ക്ലാസ്സിലേക്ക് പോയി.ഉച്ച വരെ എങ്ങനെയോ സമയം തള്ളി നീക്കി ഇരുന്നു.ലഞ്ച് ബ്രേക്കിന് പുറത്തേക്ക് ഇറങ്ങിയതാണ് ഞാനും ഹൃദ്യയും അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ മഞ്ജിമ മിസ്സും ആയി സംസാരിച്ച് വരുന്ന ഡോക്ടർനെ കണ്ടതും എനിക്ക് എന്തോ കുശുമ്പ് തോന്നാൻ തുടങ്ങി.ടീച്ചറിന