\"ഇപ്പോൾ അന്ന് നഷ്ടപ്പെട്ട സ്നേഹം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്... ആന്റിയുടേയും അങ്കിളിന്റേയും അടുത്തുനിന്ന്... അതൊന്നും മരണംവരെ മറക്കുന്നവരല്ല ഞങ്ങൾ... ആ സ്നേഹം എന്നും വേണമെന്നുതന്നെയാണ് ആഗ്രഹവും... ഞാൻ മൂലം ആന്റി അല്ല അമ്മതന്നെ... എന്റെ അമ്മ വേദനിക്കാൻ സമ്മതിക്കില്ല... \"കൃഷ്ണ പെട്ടന്ന് പുറത്തേക്കിറങ്ങിപ്പോയി... \"ഈ സമയം തറവാട്ടിൽ നിന്നും കരഞ്ഞുകൊണ്ട് ഓടിവന്ന നിർമ്മല ഹാളിലെ സോഫയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു... \"എന്താണ് നിർമ്മലേ ഇത്... കുട്ടികളേക്കാൾ കഷ്ടമാണല്ലോ നിന്റെ കാര്യം... \"കേശവമേനോൻ അവരെ സമാധാനിപ്പിച്ചു... \"ഞാൻ കാരണം എന്റെ മോള് ഒരുപാ