രാവിലെ ലക്ഷ്മിയമ്മ വന്നു വിളിച്ചപ്പോഴാണ് വേദു എഴുന്നേറ്റത്.എന്ത് ഉറക്കമാ മോളെ സമയം 6 മണിയായി. വേഗം പോയി കുളിച്ചിട്ട് വാ. ബ്യൂട്ടിഷൻ വന്നിട്ടുണ്ട് അതും പറഞ്ഞ് അവർ താഴേക്ക് പോയി.അപ്പോഴാണ് വേദുവിന് സിദ്ധുവിന്റെ കാര്യം ഓർമ വന്നത്.അവൾ വേഗം തന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു. എത്ര വിളിച്ചിട്ടും അവൻ കോൾ എടുത്തില്ല.ദൈവമേ ഇന്നലെ സിദ്ധു ഏട്ടൻ അവിടേക്ക് പോയത് ആരേലും കണ്ട് കാണുമോ. ഈ സിദ്ധുഏട്ടൻ എന്താ കോൾ എടുക്കാത്തെ മനുഷ്യനെ ടെൻഷൻ ആക്കാനായിട്ട്.അവൾ ഒന്നുടെ വിളിച്ചുനോക്കിയെങ്കിലും സിദ്ധു കോൾ എടുക്കുന്നുണ്ടായിരുന്നില്ല.ഫോൺ ചാർജിൽ ഇട്ട് വേദു കുളിക്കാൻ പോയി. അവൾ ക