നിഹാരിക 3 നിഹ വന്നപ്പോൾ സ്നേഹദീപത്തിൽ കുട്ടികൾ പുറത്ത് കളിച്ചു കൊണ്ടിരിക്കുവായിരുന്നു.. അവൾ ഗേറ്റ് കടന്നു അകത്തേക്ക് വന്നതും അവരോടി ചെന്നവളെ വട്ടം പിടിച്ചു.... \"നിച്ചുവേച്ചി...\" \"ആഹാ ഇതെന്താ എല്ലാവരും പുറത്ത്.. \" \"കളിക്കുവാ... \" കൂട്ടത്തിൽ ചെറിയ കുട്ടി വിളിച്ചു പറഞ്ഞു... \"ന്നാ നിങ്ങൾ കളിച്ചോ.. ചേച്ചി അകത്തേക്ക് ചെല്ലട്ടെ... \" സ്നേഹദീപത്തിൽ ചെറിയൊരു തയ്യൽ യൂണിറ്റ് ഉണ്ടായിരുന്നു... അവിടെ ചെറിയ ചെറിയ ഓർഡർ എടുത്തു ഡ്രസ്സ് അടിച്ചു കൊടുക്കാറുണ്ട്... യമുനാമ്മയും രോഹിണിയും അവിടെ ആയിരുന്നു.. നിഹയെ കണ്ടപ്പോൾ അവർ പുറത്തേക്ക് വന്നു.. \"നിച്ചു.. എങ്ങനെയുണ്ടായിരുന്നു മോളെ ഇന