\"എന്നാൽ അതിനു പറ്റിയ ഒരാൾ നമുക്കുമുണ്ട്... എന്റെ കളിക്കൂട്ടുകാരനും എന്റെ എന്തു കാര്യത്തിനും കൂടെ നിൽക്കുന്ന ഒരാൾ... എന്റെ അപ്പച്ചിയുടെ മകൻ... ആള് നീ കരുതുന്നതുപോലെ ചില്ലറക്കാരനല്ല... കേരള പോലിസിന്റെ പേടി സ്വപ്നം എന്നു പറയാവുന്ന ഗർജ്ജിക്കുന്ന സിംഹം... ക്രൈംബ്രാഞ്ച് എസ്. പി സൂരജ് മേനോൻ... \"സൂരജ് മേനോൻ... കുറച്ചുമുമ്പ് പോലീസിനെ വട്ടംകറക്കിയ പത്രപ്രവർത്തകൻ വിനോദിന്റെ കൊലപാതകം തെളിയിച്ച സൂരജ്മേനോനാണോ നിങ്ങൾ പറയുന്ന ഈ സൂരജ് മേനോൻ... \"\"അതെ അവൻതന്നെ... നിനക്കെങ്ങനെ അറിയാം ഇതെല്ലാം... \"\"നല്ല കഥയായി... ഞങ്ങളുടെ നാട്ടുകാരനല്ലേ മരിച്ച ആ വിനോദ്... പക്ഷേ മരിക്കുന്നതിന് രണ്ട