*ഭാഗം_6* അവർ കരുതിയത് പോലെ ചെറിയച്ചന്റെ കാർ പുറത്ത് കിടപ്പുണ്ടായിരുന്നു.. അകത്തേക്ക് കയറിയപ്പോൾ കണ്ടു ആദിയോട് ഓരോന്ന് മിണ്ടി ഇരിക്കുന്ന ചെറിയച്ചനെ.. " ഹാ.. മോളെ ആ ചെറുക്കനെവിടെ.. സന്ധ്യ ആയി.. കയറാനായില്ലെ അവന്.. " " അവൻ വരുന്നുണ്ട്.. " അവളെ കണ്ട ചെറിയച്ചൻ ചോദിച്ചതും അവൾ മറുപടി നൽകി.. " ഞാനെത്തി.. " പുറത്ത് നിന്ന് കയ്യും കാലും മുഖവും ഒക്കെ കഴുകി അവൻ കയറി വന്നു... മുഖം ഒക്കെ പൊടി പാറി ചുവപ്പടിച്ചിട്ടുണ്ട്... ഇട്ടിരുന്ന യൂണിഫോം ഷർട്ടും ആകെ മണ്ണ് പുരണ്ടിട്ടുണ്ട്... മുഖം കഴുകിയത് കൊണ്ട് തന്നെ ഇത്തിരി മണ്ണൊക്കെ പോയി കൈ തണ്ടും കാലും മണ്ണ് പോയിട്ടുണ്