\"അഞ്ചു .. അതങ്ങ് കൊടുക്ക്..\"ഭാനുവിൽ നിന്നും നോട്ടം മാറ്റി ജിത്തു അഞ്ജലിയോട് മേശപ്പുറത്തിരുന്ന കവറുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു...\"അയ്യട... നീയല്ലേ വാങ്ങിയത്.. ഞാൻ സെലക്ട് ചെയ്‌തെന്നല്ലേ ഉള്ളൂ... അങ്ങോട്ട് കൊടുക്ക്.. എനിക്കേ വിശക്കുന്നുണ്ട്...ഞാൻ പോവാ..\"ജിത്തുവിനെ നോക്കി കോക്രി കാട്ടി അഞ്ജലി മുറിയിൽ നിന്നും പുറത്തേക്ക് പോയി..\"യ്യോ.. ഞാനും ഇപ്പഴാ ഓർത്തേ.. എനിക്കും വിശക്കുന്നു.. മോഹിനിയമ്മേടെ ഫുഡ് കഴിച്ച കാലം മറന്നു... ടീ.. നിക്ക്.. ഞാനും വരുന്നു...\"കിച്ചു അഞ്ചുവിന് പുറകേ വച്ചു പിടിച്ചു...പുറകേ പോകാൻ നിന്ന ഭാനുവിന് നേരെ ജിത്തു ആ കവറുകൾ എടുത്ത് നീട്ടി...ഭാനു മനസ്