മിലി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം, വീണ്ടും തന്റെ വീട്ടിൽ, തന്റെ മുറിയിൽ. വല്ലാത്ത ഒരു സന്തോഷം അവളിൽ അലയടിച്ചു. ഇപ്പോൾ സന്തോഷം വന്നാലും സങ്കടം വന്നാലും അവൾക്കു പങ്കു വയ്ക്കാൻ ഒരു ആളു ഉണ്ടെന്നു ഓർക്കേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവളുടെ കയ്യിലെ ഒറ്റക്കൽ മോതിരത്തിൽ അവൾ ഒന്ന് നോക്കി. മെല്ലെ അതിലൊന്ന് മുത്തമിട്ടു.\"അത് വെറുതെ ആ മോതിരത്തിനു കൊടുത്തു വേസ്റ്റ് ആക്കാതെ ഭവതി എനിക്ക് നേരിട്ട് തന്നാലും..\" രഘുവിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി ചുറ്റും നോക്കി. സൺഷേഡിൽ കയറി നിന്നു ജനാലയിലൂടെ എത്തി നോക്കുന്ന രഘുവിനെ കണ്ട