വസുദേവപുരം എന്നൊരു മനോഹരമായ ഗ്രാമം.വയലേലകളും കൃഷിയും നിത്യ തൊഴിലാക്കിയ അഭ്യസ്ഥ വിദ്യാരായ നാട്ടുകാർ. സാക്ഷരത ക്ലാസ്സിൽ പോയി നേടിയെടുത്തതാണ് അവരുടെ അറിവുകൾ. ഇതിനു അവരെ സഹായിച്ചത് ആ നാടിന്റെ ദൈവമായ വസുദേവപുരത്തപ്പനും കൂടാതെ അവരുടെ ദൈവമായ ദേവലോകം തറവാട്ടിലെ ദേവശേഖരപ്പണിക്കരും. ദേവശേഖര പണിക്കർ കഴുത്തിലൊരു നീണ്ട രുദ്രാക്ഷമാലയും കാതിൽ കടുക്കനും നെറ്റിയിൽ ഭസ്മക്കുറിയും ചാർത്തി ഇദ്ദേഹം നിന്നാൽ തൊഴാത്ത കൈകൾ വരെ തൊഴുതു നിൽക്കും എന്നാണ് നാട്ടുകാർ പറയുക. സ്വതവേ മിതഭാഷി ആണെങ്കിലും നിസ്സഹായരുടെ കണ്ണു നീരിന