നിഹാരിക 8ശ്രീറാം കാറുമായി വന്നപ്പോൾ നിഹ ഓരോന്ന് ഓർത്തു നിൽക്കുവായിരുന്നു.. \"ഹലോ മാഡം.. ഏത് ലോകത്താണ് കേറുന്നില്ലേ.. \"ശ്രീറാം പറയുന്നത് കേട്ട് നിഹ കാറിലേക്ക് കയറി.. അവരുടെ ഇടയിൽ വല്ലാത്ത നിശബ്ദത തളം കെട്ടി നിന്നു.. എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു റാമിന് പക്ഷേ ഒന്നും സംസാരിക്കാനും കഴിയാത്ത അവസ്ഥ.. നിഹ ആണെങ്കിൽ റാമിനെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു... അവസാനം ശ്രീറാം തന്നെ സംസാരത്തിന് തുടക്കം കുറിച്ചു \"നിഹ.. രാഹുൽ നന്നായി സഹായിച്ചോ??\"\"ഉവ്വ് സർ.. രാഹുൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്ര വേഗം തീർക്കാൻ പറ്റിയത്.. \"\"മ്മ്.. രാഹുലുമായി