സ്നേഹ വിൻസുദൃശ്യം 3 എന്റെ കാഴ്ചപ്പാടിൽ ഒരു ഞായറാഴ്ച .റാണി രാവിലെ പള്ളിയിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് . അഞ്ചുവും ഒപ്പമുണ്ട് . അഞ്ചു പഴയതിലും ഒരു പാട് മാറിയിരിക്കുന്നു. ചെറുപ്പകാലത്തെ ആ പ്രസരിപ്പും ചിരിയും കളിയും ഒക്കെ തന്നെ തിരികെ വന്നിരിക്കുന്നു. അഞ്ചുവിനെ തിരികെ ഈ രീതിയിൽ മാറ്റിയെടുത്തതിനു പിന്നിൽ തീർച്ചയായും ജോർജുകുട്ടി തന്നെ ആണ്. ഇപ്പോൾ ജോർജ്കുട്ടിക്കും കുറച്ചു കൂടി കോൺഫിഡൻസ് കൂടിയിട്ടുണ്ട്. ഇനി പോലീസിന് പഴയതു പോലെ തങ്ങളുടെ പിന്നാലെ അലഞ്ഞാലും തെളിവുകൾ ലഭിക്കില്ല എന്നൊരു തോന്നൽ. ആ കോൺഫിഡൻസ് ജോർജുകുട്ടി മകളിലേക്കും പകർന്നു