പിന്നെയും സന്തോഷത്തോടെ ഗായത്രി ജോലി തേടി നടന്നു ... അങ്ങനെ കുറച്ചു ദൂരം മുന്നോട്ടു പോയതും അവൾ റോഡിന്റെ അരികിൽ ഒരു കുഞ്ഞു ഇടവഴി കാണുകയും ആ ഇടവഴിയുടെ അടുത്തായി ആകാശ് പപ്പടകമ്പനി എന്ന ബോർഡ് കണ്ടു... ഒന്നും ആലോചിക്കാതെ അവൾ അങ്ങോട്ട് ആ ഇടവഴിയിലൂടെ മുന്നോട്ടു നടന്നു... അവളുടെ ബാഗ് ഒന്നൂടെ മുകളിലേക്കു കയറ്റിയ ശേഷം ചെറിയ പ്രതീക്ഷയോടെ അവൾ നടന്നു.... ഗായത്രിദേവി അങ്ങോട്ട് എത്തിയതും ആ കെട്ടിടം ഒന്ന് തല ഉയർത്തി നോക്കി... \"ദൈവമേ എനിക്ക് ഇവിടെയെങ്കിലും നല്ലൊരു ജോലി കിട്ടണേ... \"അവൾ മനസ്സുകൊണ്ട് ദൈവത്തെ പ്രാർത്ഥിച്ചു നീണ്ട