സ്നേഹ വിൻസു
ദൃശ്യം 3 എന്റെ കാഴ്ചപ്പാടിൽ
ഒരു ഞായറാഴ്ച .റാണി രാവിലെ പള്ളിയിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് . അഞ്ചുവും ഒപ്പമുണ്ട് . അഞ്ചു പഴയതിലും ഒരു പാട് മാറിയിരിക്കുന്നു. ചെറുപ്പകാലത്തെ ആ പ്രസരിപ്പും ചിരിയും കളിയും ഒക്കെ തന്നെ തിരികെ വന്നിരിക്കുന്നു. അഞ്ചുവിനെ തിരികെ ഈ രീതിയിൽ മാറ്റിയെടുത്തതിനു പിന്നിൽ തീർച്ചയായും ജോർജുകുട്ടി തന്നെ ആണ്. ഇപ്പോൾ ജോർജ്കുട്ടിക്കും കുറച്ചു കൂടി കോൺഫിഡൻസ് കൂടിയിട്ടുണ്ട്. ഇനി പോലീസിന് പഴയതു പോലെ തങ്ങളുടെ പിന്നാലെ അലഞ്ഞാലും തെളിവുകൾ ലഭിക്കില്ല എന്നൊരു തോന്നൽ. ആ കോൺഫിഡൻസ് ജോർജുകുട്ടി മകളിലേക്കും പകർന്നു കൊടുത്തിട്ടുണ്ട്. അതു തന്നെയാണ് അഞ്ചുവിന്റെ ഈ മാറ്റത്തിനുള്ള കാരണം.
ജോർജുകുട്ടി ഇപ്പോൾ ഒരു സിനിമ പ്രൊഡ്യൂസർ കൂടിയാണ് . അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയമാണ് ഇപ്പോൾ അതുകൊണ്ട് തന്നെ ജോർജുകുട്ടി തിരക്കിലാണ്. പഴയ സിനിമ ഭ്രാന്ത് ഒന്നും തന്നെ അദ്ദേഹത്തെ വിട്ട് പോയിട്ടില്ല. തലേ ദിവസം ദൂരെയാത്ര കഴിഞ്ഞ് രാത്രി വൈകി വന്നു കിടന്നുറങ്ങുന്ന ജോർജുകുട്ടിയെ റാണി പല തവണ വിളിച്ചുണർത്താൻ ശ്രമിച്ചു. അവസാനം ജോർജുകുട്ടി എഴുന്നേറ്റു ഒരുങ്ങി അവരു മൂവരും പള്ളിയിലേക്ക് പോകാനിറങ്ങുന്ന സമയം അഞ്ചു അടഞ്ഞുകിടക്കുന്ന ഒരു റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു. അനു ........ നീ ഇതുവരെ ഒരുങ്ങിയില്ലെ ?
അതു കേട്ട് റാണി വന്നു ആ ഡോർ നല്ലതുപോലെ തട്ടി വിളിച്ചു അപ്പോഴാണ് ഡോർ അകത്തു നിന്നും തുറന്നു ഇളയമകൾ അനു പുറത്തേക്ക് വന്നത്. മുട്ടിനു മുകളിൽ നിൽക്കുന്ന ഷോട്സും സ്ല്ലീവ്ലസ് റ്റോപ്പുമാണ് വേഷം. ഇതു കണ്ട് റാണിക്ക് ദേഷ്യം ഇരട്ടിയായി അവൾ അനുവിനെ ശകാരിച്ചു കൊണ്ട് ആ ഡ്രസ് മാറ്റിയിട്ട് വേറെ കൊള്ളാവുന്ന വല്ലതും ധരിച്ചുകൊണ്ട് ഞങ്ങൾക്കൊപ്പം വന്നാൽ മതിയെന്നു വാശിപിടിച്ചു. അതു കേട്ട് അനു താൻ ഇട്ടിരിക്കുന്നത് നല്ല ഡ്രസ്സ് ആണെന്ന് പറയുന്നതിനായി ചേച്ചി അഞ്ചുവിനെ കൂട്ടുപിടിക്കുന്നു. റാണിയുടെ ശബ്ദം ഉയരുന്നത് കേട്ട് മുറ്റത്തിറങ്ങിയ ജോർജുകുട്ടി ദേഷ്യത്തോടെ തിരികെ അകത്തേക്ക് കയറിവന്നു.
ജോർജ്ജുകുട്ടിയെ കണ്ടതും അനു ചോദിച്ചു അച്ഛാ ഈ ഡ്രസിന് എന്താണ് കുഴപ്പം. ഇന്ന് എബിനും പള്ളിയിലേക്ക് വരുന്നുണ്ട് അവന്റെ ഡ്രസ്സിനു മാച്ചിംഗായ ഡ്രാസാണ് ഞാൻ ധരിച്ചിരിക്കുന്നത്.
(എബിൻ അനുവിനെ വിവാഹം കഴിക്കാൻ പോകുന്ന പയ്യനാണ്. അഞ്ചുവിന്റെ വിവാഹം കഴിയാത്തതിനാൽ അതുകഴിഞ്ഞ് അനുവിന്റെ വിവാഹം നടത്തിയാൽ മതിയെന്നാണ് ജോർജുകുട്ടി തീരുമാനിച്ചിരിക്കുന്നത് ].
അനുവിന്റെ സംസാരം കേട്ട് വീണ്ടും ദേഷ്യപ്പെടുന്ന റാണിയെയും, അഞ്ചുവിനോടും പള്ളിയിൽ പോകുന്നതിനായി കാറിലേക്ക് കയറിക്കോളു ഞങ്ങൾ ഇപ്പോ വരാം എന്നു പറഞ്ഞ് ജോർജുകുട്ടി മുറ്റത്തേക്ക് പറഞ്ഞു വിട്ടു.
ജോർജുകുട്ടി അനുവിനെ ചേർത്ത് നിർത്തിപറയുന്നു. മോളെ നീ പറഞ്ഞത് ശരിയാണ് നിനക്ക് ഈ ഡ്രസ് നന്നായി ചേരുന്നുണ്ട്. എബിന്റെ കൂടെ നമുക്ക് മറ്റെവിടെ എങ്കിലും പോകുമ്പോൾ ഇത്തരം ഡ്രസ് ഒക്കെ ധരിക്കാം .പക്ഷെ പള്ളിയിൽ ഒക്കെ പോകുമ്പോൾ ഇത് കൊളളില്ല. അതുകൊണ്ട് വേഗം പോയി മാറ്റിയിട്ട് വരാൻ അനുവിനെ അദ്ദേഹം അകത്തേക്ക് പറഞ്ഞുവിട്ടു.
അവര് പള്ളിയിൽ എത്തിയപ്പോഴേക്കും കുറുബാന തുടങ്ങിയിരുന്നു. അതു കഴിഞ്ഞുള്ള അച്ഛന്റെ പ്രസംഗത്തിനിടയിൽ അനു എതിർ സൈഡിൽ ഇരിക്കുന്ന എബിനെ ഡ്രസിന്റെ കാര്യം പറഞ്ഞു മനസിലാക്കാൻ കൈ കൊണ്ട് ഓരോന്നു കാണിച്ചു കൊണ്ടിരുന്നു. ഇത് കണ്ട് റാണി ദേഷ്യപ്പെട്ട്, ജോർജുകുട്ടിക്ക് അത് കാണിച്ചു കൊടുക്കുന്നു. ജോർജുകുട്ടി അനുവിനെ അതിൽ നിന്നും വിലക്കിയിട്ട് നേരേ നോക്കിയപ്പോൾ അച്ഛൻ ഈ കഴ്ചകൾ എല്ലാം കണ്ട് ദയനീയമായി ജോർജ്കുട്ടിയെ നോക്കുകയായിരുന്നു. ഇതിനെ പറ്റി പള്ളി പിരിയുമ്പോൾ അച്ഛന്റെ വക ഉപദേശം ഉണ്ടാകുമെന്ന് ജോർജുകുട്ടിക്ക് തോന്നി.
പള്ളിപിരിഞ്ഞപ്പോഴേക്കും എബിനും അവന്റെ അമ്മ ആനിയും ജോർജുകുട്ടീടെ യും റാണിയുടെയും അടുത്തേക്കു വന്നു. എബിന് അമ്മ മാത്രമേ ഉള്ളൂ. അച്ഛൻ എബിന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ്. ആനി ഒരു പാവം സ്കൂൾ ടീച്ചറാണ്. അവര് എല്ലാവരും സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അച്ഛൻ അവിടേക്ക് വന്നത്. വന്നപ്പോഴേ അച്ഛൻ , എ ബിനെയും അനുവിനെയും നോക്കി പറഞ്ഞു ജോർജുകുട്ടി ... എത്രയും പെട്ടന്നു ഈ പിള്ളേരുടെ മിന്നുകെട്ട് നടത്തണം എന്ന് . ഇത് കേട്ട് ജോർജുകുട്ടി പറഞ്ഞു അതെങ്ങനാ അച്‌ഛോ ... മൂത്തവൾ നിൽക്കുമ്പോൾ.
അച്ഛൻ:- അതും കൂടി പറയുവാനാണ് ഞാൻ വന്നത് . ഞാൻ മുൻപ് ഇരുന്ന ഇടവകയിൽ ഒരു പയ്യനുണ്ട് . എനിക്ക് നല്ലതുപോലെ അറിയാവുന്ന കുടുംബക്കാരാണ് . ഇന്നലെ അവിടുത്തെ കപ്‌യാരാണ് ഈ അലോചന കൊണ്ടു വന്നത്.
ജോർജുകുട്ടി :- നമ്മുടെ കാര്യങ്ങൾ ഒക്കെ അച്ഛനു നല്ലതു പോലെ അറിയുന്നതല്ലെ .
അച്ഛൻ:- എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് അവർക്ക് സമ്മതമാണ്. പയ്യൻ ഗൾഫിലാണ്. വിവാഹം കഴിഞ്ഞ് പെണ്ണിനെ കൂടെ കൊണ്ടു പോകാനാണ്. നിങ്ങൾക്ക് സമ്മതമാണെങ്കിൽ പയ്യൻ ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അപ്പോൾ പെണ്ണിനെ ഒന്നു വന്നു കാണണമെന്നുണ്ട് അവർക്ക് .
ജോർജുകുട്ടി :- തീർച്ചയായും വരാൻ പറഞ്ഞോളൂ. ജോർജുകുട്ടിക്ക് സന്തോഷമായി. അവര് സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടങ്ങി.
പിറ്റെ ദിവസം ജോർജ്ജുകുട്ടി പള്ളിയിലെ അച്ഛന്റെ അടുത്തു നിന്നും പയ്യന്റെ അഡ്രസ് വാങ്ങി. പയ്യന്റെ പേര് ജിതിൻ . ജോർജുകുട്ടി തന്റെ കാറിൽ അവന്റെ നാട്ടിലേക്ക് തിരിച്ചു. അവിടെ എത്തി മറ്റാർക്കും ജോർജുകുട്ടിയെ മനസിലാക്കാത്ത രീതിയിൽ വീടിന്റെ പരിസരത്ത് ഉള്ള ആളുകളോട് ജിതിനെയും വീട്ടുകാരെയും പറ്റി അന്വേഷിച്ചു. വീടിന്റെ സമീപത്തെ പലചരക്കുകടയിലെ ചേട്ടനോട് ആണ് ജോർജുകുട്ടി കൂടുതലും കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത്. എല്ലാവരും പറഞ്ഞതുപോലെ ജിതിനെ പറ്റിയും കുടുംബത്തെ പറ്റിയും നല്ല അഭിപ്രായമാണ് ആ ചേട്ടനും പറഞ്ഞത്. ഇത്രേം നല്ല സ്വഭാവമുള്ള ഒരു പയ്യനെ വേറെ കിട്ടില്ല . അച്‌ഛനും അമ്മയും നല്ല ആളുകളാണ്. ജിതിന്റെ അച്ഛൻ കൃഷിവകുപ്പിൽ നിന്നും റിട്ടയർ ആയ തോമസുകുട്ടി നാട്ടുകാരുടെ തമ്പിച്ചേട്ടൻ . അമ്മ സൂസൻ ഒരു പാവം വീട്ടമ്മ . അവർക്ക് ജിതിനെ കൂടാതെ ഒരു മകൾ കൂടിയുണ്ട് ജനി . അവൾ കല്യാണം കഴിഞ്ഞ് മുംബൈയിൽ ആണ് . ജനിയും ഹസ്ബന്റും ജോലിക്കു പോകുന്നതു കൊണ്ട് അവരുടെ രണ്ടു വയസുകാരൻ മകനെ നോക്കുന്നതിനായി ജിതിന്റെ അച്ഛനും അമ്മയും മുംബൈലാണ്. കഴിഞ്ഞ ദിവസം ജിതിന്റെ അച്ഛൻ നാട്ടിൽ വന്നിരുന്നു . അപ്പോൾ കടയിൽ വന്നും മകന്റെ വിശേഷങ്ങൾ പറഞ്ഞതായും കടക്കാരൻ ചേട്ടൻ പറഞ്ഞു. മകൾക്കു കിട്ടാൻ പോകുന്നത്. ഒരു നല്ല ബന്ധമാണെന്ന് ജോർജുകുട്ടിക്കു മനസിലായി. ഇനി ഈ ബന്ധം നടന്നാൽ മതിയായിരുന്നു. പോലീസിന്റെ യോ മറ്റു ആരുടെയും ഭാഗത്തു നിന്നു ഇത് മുടക്കാതെ ഇരിക്കണമേ എന്ന് പ്രാർത്ഥിച്ച് വരുന്ന വഴി പള്ളിയുടെ കുരിശും ചോട്ടിൽ തിരികത്തിച്ച് പ്രാർത്ഥിച്ച് ജോർജുകുട്ടി വളരെ സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു.
പിറ്റെന്നു തന്നെ പള്ളിയിൽ നിന്നു അച്ഛന്റെ ഫോൺ വന്നു. നാളെത്തന്നെ അവരു പെണ്ണുകാണാൻ വരുന്നുണ്ടെന്ന് . അതു കേട്ടപ്പോൾ മുതൽ റാണിയും ജോർജുകുട്ടിയും വരുന്നവർക്ക് വിരുന്നൊരുക്കുന്ന തിരക്കിലായി. അനുവിനാണ് ചേച്ചി അഞ്ചുവിനെക്കാളും സന്തോഷം , ഇതെല്ലാം കേട്ട് അഞ്ചുവിനാകട്ടെ ടെൻഷൻ ആയി . എല്ലാം നല്ലതിനാണെന്ന് റാണി അവളെ പറഞ്ഞു മനസിലാക്കി.
അതിനിടയിൽ ജോർജുകുട്ടിയുടെ അളിയൻ ദുബായിൽ ഉള്ള അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിന്റെ അടുത്ത് ജിതിനെ പറ്റി അന്വേഷിച്ചു . അളിയന്റെ കൂട്ടുകാരനും ജിതിനും ഒരു ഹോട്ടലിൽ ആണ് ആറു മാസം മുൻപ് വരെ ജോലി ചെയ്തിരുന്നത് ജിതിനെ പറ്റി നല്ല അഭിപ്രായമാണ് അയാളും പറഞ്ഞത്.
പിറ്റെന്ന് ഉച്ചക്കു മുൻപ് ജിതിനും അച്ഛനും അമ്മയും ജിതിന്റെ ഒരു ഫ്രണ്ടും ചേർന്ന് വീട്ടിൽ എത്തി. അഞ്ചുവിനു ചേർന്ന പയ്യൻ. എല്ലാവരോടും നല്ല ഇടപെടൽ .ജിതിൻ ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് ദുബായിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു. കല്യാണം കഴിഞ്ഞ് അഞ്ചുവിനെ ദുബായിക്ക് കൊണ്ടു പോകാനാണ് അവനു താൽപര്യം. തോമസുകുട്ടിയാണ് എല്ലാ കാര്യങ്ങളും സംസാരിച്ചത്. ജോർജുകുട്ടി കേസിന്റെ കാരങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജിതിൻ പറഞ്ഞു, കേസ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം തന്നെ ഞങ്ങൾക്കറിയാം. പള്ളിയിൽ നിന്ന് അച്ഛൻ എല്ലാക്കാര്യങ്ങളും ഞങ്ങളോട് പറഞ്ഞിട്ടുള്ളതാണ് അതുകൊണ്ട് അക്കാര്യങ്ങൾ ഇനി സംസാരിക്കണമെന്നില്ല. അഞ്ചുവിനെ എനിക്കിഷ്ടമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഈ ലീവിൽ തന്നെ മനസമ്മതം നടത്തണമെന്നുണ്ട്. ഇതു കേട്ട് ജോർജുകുട്ടിക്കും റാണിക്കും സന്തോഷമായി . അതിനിടയിൽ ജിതിനും അഞ്ചുവും തമ്മിൽ സംസാരിച്ചിരുന്നു. അതിനിടയിലും ഒരു കല്ലുകടി പോലെ അനു കയറിക്കൂടി ചേച്ചിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടന്ന് കമന്റും എല്ലാവരുടെയും മുന്നിൽ വിളിച്ചു പറഞ്ഞു അവൾ. പള്ളിയിൽ സംസാരിച്ച് ഉടനെ മനസമ്മതം നടത്താമെന്ന് ജോർജുകുട്ടി അവർക്ക് വാക്കു കൊടുത്തു . അങ്ങനെ അവർ ഉടനെ കാണാം എന്നു പറഞ്ഞു തിരികെ പോയി.
മനസമ്മതം കഴിഞ്ഞാൽ വിവാഹം അതികം താമസിപ്പിക്കേണ്ടതില്ലന്നു ജോർജുകുട്ടിക്കു തോന്നി. ജിതിൻ ദുബായിലേക്കു പോയാൽ ഒരു ആറു മാസമെങ്കിലും കഴിഞ്ഞല്ലേ വരൂ. അതുവരെ ഈ വിവാഹം ആരെങ്കിലും മുടക്കിയാലോ എന്ന് ജോർജുകുട്ടിയും റാണിയും ഭയപ്പെട്ടു. മുൻപ് പല ആലോചനയും വരുന്നത് പാതിവഴിയിൽ ആരെങ്കിലും മുടക്കുകയാണ് പതിവ് അതുകൊണ്ട് തന്നെ ഈ വിവാഹം അതികം നീട്ടിവെക്കാതെ നടത്തണമെന്ന് അവർ തീരുമാനിച്ചു. മാത്രമല്ല ഈ മാസം അവസാനം ജോർജുകുട്ടിയുടെ സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുക ആണ് അതിൽ കുറച്ചു ഭാഗം യുകെ യിലാണ് ഷൂട്ടു ചെയ്യുന്നത് . അപ്പോൾ ജോർജുകുട്ടിക്ക് U K ക്ക് പോകണം. എല്ലാം കൂടി ആകെ ആശയ കുഴപ്പത്തിലായി.
പള്ളിയിൽ ചെന്ന് അച്ഛനെ കണ്ടു സംസാരിക്കുന്നതിനായി ജോർജുകുട്ടി പള്ളിയിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് ജോർജുകുട്ടി അറിയുന്നത് തിരുമേനിയുടെ നിർദ്ദേശപ്രകാരം അച്ഛൻ ഇറ്റലിയിലേക്ക് ഒരു വർഷത്തേക്ക് പോയിരിക്കുക യാണെന്ന് പകരം പുതിയതായി മറ്റൊരു അച്ഛനാണ് പള്ളിയുടെ ചാർജ്. യാത്ര പോലും പറയാതെ അച്ഛൻ പോയതിൽ ജോർജുകുട്ടിക്ക് വിഷമം തോന്നി. പുതിയ അച്ഛനോട് കാര്യങ്ങൾ എല്ലാം തുറന്നു സംസാരിച്ചു. എല്ലാം കേട്ടുകഴഞ്ഞ് പയ്യന്റെ വീട്ടുകാരോട് സംസാരിക്കാമെന്ന് അച്ഛൻ സമ്മതിച്ചു. അത് കേട്ട് സന്തോഷത്തോടെ ജോർജുകുട്ടി വീട്ടിലേക്കു തിരിച്ചു.
അടുത്ത ദിവസം തന്നെ ജോർജുകുട്ടി,റാണിയേയും മക്കളെയും മറ്റും കൂട്ടി ടൗണിലേക്ക് പോയി
മനസമ്മതത്തിനുള്ള ഡ്രസ്സും മറ്റും വാങ്ങി വന്നു. അന്ന് ജിതിന്റെ അച്‌ഛൻ തോമസുകുട്ടി ഫോൺ വിളിച്ചു ജോർജുകുട്ടിയോട് പറഞ്ഞു മനസമ്മതം ആ ഞായറാഴ്ച തന്നെ നടത്താൻ അവർക്ക് സമ്മതമാണെന്ന് അറിയിച്ചു. ജോർജുകുട്ടി, റാണിയുടെ വീട്ടുകാരെയും പിന്നെ അടുത്ത കുറച്ചു കൂട്ടുകാരെയും കൂടാതെ എബിനും അമ്മയും മാത്രമാണ് മനസമ്മതത്തിനു വിളിച്ചത്. അധികം ആഘോഷം ഒന്നും വേണ്ടന്നു അവർ തീരുമാനിച്ചിരുന്നു . ജിതിന്റെ വീട്ടുകാർക്കും അത് സമ്മതമായിരുന്നു .ഞായറാഴ്ച രാവിലെ തന്നെ എല്ലാവരും പള്ളിയിൽ എത്തി . കുറച്ചു കഴിഞ്ഞ് ചെറുക്കനും കൂട്ടരും എത്തി മനസമ്മതം പുതിയതായി വന്ന അച്ഛന്റെ കാർമ്മികത്വത്തിൽ നടന്നു. ശേഷം പള്ളിയുടെ ഹാളിൽ സദ്യയും കഴിച്ച് ചെറിയ ഒരു ഫോട്ടോ സെക്ക്ഷനും കഴിഞ്ഞു അവരു പിരിഞ്ഞു. .
രാത്രിയായപ്പോൾ അനു തന്റെ ഇൻസ്റ്റർ ഗ്രാമിലും ഫെയ്സ്ബുക്കിലും മനസമ്മതത്തിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തു. ജിതിന്റെ അക്കൗണ്ട് തപ്പി നോക്കി. ലോകത്തുള്ള എല്ലാ പയ്യൻമാരും ജിതിൻ തോമസ് ആണെന്നു തോന്നും അതു കണ്ടാൽ അതികം തിരയാൻ നിക്കാതെ ജിതിനെ തന്നെ വിളിച്ച് അവനെ കൊണ്ട് റിക്വസ്റ്റ് അയപ്പിച്ച് അതിലും ഫോട്ടോസ് ഷെയറു ചെയ്തു. അതുകണ്ട് ജോർജുകുട്ടി അനുവിനെ വഴക്കുപറഞ്ഞു അതെല്ലാം ഡെലീറ്റ് ചെയ്പ്പിച്ചു. കാരണം ജോർജുകുട്ടി അഞ്ചുവിന്റെ കാര്യത്തിൽ അത്രക്ക് കെയർ ഫുൾ ആയിരുന്നു.
പിറ്റെന്ന് അനുവിന് ചെന്നൈയിൽ നിന്ന് ജോലിക്ക് ഓഫർ ലെറ്റർ വന്നു. തൊട്ടടുത്ത ദിവസം തന്നെ ജോലിക്ക് ജോയിൽ ചെയ്യണം. ജോർജ് കുട്ടിക്ക് രണ്ടു ദിവസം കഴിഞ്ഞ് സിനിമയുടെ ഷൂട്ടിംഗിനായി UK ക്ക് പോകുകയും വേണം. അനു ആവട്ടെ എബിനെ കൂട്ടി പൊകാൻ തയ്യാറായി നിൽക്കുന്നു. ജോർജുകുട്ടിയും റാണിയും അതു സമ്മതിച്ചില്ല . വിവാഹം കഴിഞ്ഞ് അവന്റെ കൂടെ നീ എവിടെ വേണമെങ്കിലും പൊക്കോളുപക്ഷെ ഇപ്പോൾ വേണ്ടെന്ന് റാണി തറപ്പിച്ചു പറഞ്ഞു. അവസാനം അന്നു വൈകുന്നേരം ജോർജുകുട്ടി തന്നെ അനുവിനെ കൂട്ടി ചെന്നൈക്കു പോയി. പിറ്റെന്നു രാവിലെ അവർ ചെന്നൈയിൽ എത്തി അനുവിനെ അവിടെ ആക്കി , അന്നു തന്നെ വൈകുന്നേരം ജോർജുകുട്ടി ചെന്നൈയിൽ നിന്നും തിരിച്ച് പോരും. അങ്ങനെ പോന്നാൽ മാത്രമേ പിറ്റെ ദിവസം രാവിലെ വീട്ടിലെത്തി . UK ക്ക് പോകുന്നതിനുള്ള കാര്യങ്ങൾ റെഡിയാക്കുന്നതിനു സാധിക്കുകയുള്ളു.
ജോർജുകുട്ടി വരുന്ന ദിവസം രാവിലെ തന്നെ റാണി ജോർജുകുട്ടി വരുന്നതും കാത്ത് വാതുക്കൽ നന്നെ നിലയുറപ്പിച്ചു. റയിൽവേ സ്‌റ്റേഷനിൽ നിന്നു കാറിലാണ് ജോർജുകുട്ടി വീട്ടിലേക്ക് വന്നത്. കാറിന്റെ ശബ്ദം കേട്ട് അഞ്ചുവും അമ്മക്കരികിലേക്കെത്തി . കാറിൽ നിന്നും പുറത്തിറങ്ങുന്ന ജോർജ്ജുകുട്ടിയുടെ കൂടെ അനുവിനെ കണ്ടപ്പോൾ റാണിയും അഞ്ചുവും ആശ്‌ചര്യത്തോടെ അവരെ രണ്ടുപേരെയും നോക്കി .ജോർജുകുട്ടി നല്ല ദേഷ്യത്തിലായിരുന്നു. അനു ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. അനു എന്താണ് തിരികെ വന്നത് .അവൾ ജോലിക്ക് ജോയിൻ ചെയ്തില്ലേ എന്ന് റാണി ജോർജ് കുട്ടിയോട് ചോദിച്ചു. അവൾക്ക് എബിനെ പിരിഞ്ഞ് ചെന്നൈയിൽ താമസിക്കേണ്ടന്ന് ജോർജുകുട്ടി ദേഷ്യത്തിൽ പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ തന്നെ ജോർജുകുട്ടി കാറും എടുത്ത് എങ്ങോട്ടോ പോയി. വൈകുന്നേരം ആയിട്ടും ജോർജുകുട്ടിയെ കാണാത്തതിൽ റാണിയും അഞ്ചുവും പരിഭ്രമത്തിലായി. പിറ്റേ ദിവസം രാവിലെയാണ് Ukക്ക് ഫ്ലൈറ്റ് .നേരത്തേ എയർപ്പോർട്ടിൽ എത്തേണ്ടതാണ് രാത്രിതന്നെ പുറപ്പെടണം. റാണി പല തവണ ജോർജ്ജുകുട്ടിയുടെ മൊബൈയിൽ വിളിച്ചു പക്ഷെ അവരുടെ വീടിരിക്കുന്ന ഏരിയായിൽ മൊബൈൽ സിഗ്നൽ തീരെ കുറവാണ് പലപ്പോഴും ഫോൺ വിളിച്ചാൽ കിട്ടാറില്ല. അതുകൊണ്ട് തന്നെ കോൾ പോകുന്നുമില്ല. റാണി അതിനിടയിൽ അനുവിനെ കുറെ വഴക്കും പറഞ്ഞു കൊണ്ടിരുന്നു.
ഏഴു മണി കഴിഞ്ഞാണ് ജോർജുകുട്ടി എത്തിയത്. വന്നപാടെ അനുവിനെ കൂട്ടി റൂമിൽക്കയറി ഡോർ അടച്ചു കുറെ സംസാരിച്ചു ഇറങ്ങിവന്ന് റാണിയുടെ അടുത്ത് പറഞ്ഞു . അവളിനി ഒരു പ്രശ്നവും ഒണ്ടാക്കില്ല ഞാൻ തിരിച്ചു വരാതെ എബിന്റെ കൂടെ എന്നല്ല എങ്ങും വിടേണ്ടതില്ലന്നു. അപ്പോഴേക്കും അഞ്ചു ജോർജുകുട്ടിക്കു കൊണ്ടുപോകുന്നതിനുള്ള ബാഗും മറ്റും റെഡിയാക്കി വെച്ചു. അല്പ സമയത്തിനു ശേഷം ജോർജുകുട്ടി പോകാനിറങ്ങിയപ്പോൾ അഞ്ചുവിനെ ചേർത്തു നിർത്തി പറഞ്ഞു അച്ഛനു ഒഴിവാക്കാൻ പറ്റാത്ത യാത്ര ആയിപ്പോയി ഏറിയാൽ ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരുമെന്ന്. വന്നാലുടൻ തന്നെ വിവാഹം നടത്തണ മെന്നും. അങ്ങനെ ജോർജുകുട്ടി യാത്ര പറഞ്ഞു ഇറങ്ങി.
രണ്ടു ദിവസം കഴിഞ്ഞ് ജിതിൽ അവരുടെ വീട്ടിൽ വന്നു. പിറ്റെ ദിവസം അവൻ ദുബായിക്ക് പോകുകയാണ് അതിനു മുൻപ് അഞ്ചുവിനെ കണ്ട് യാത്ര പറയാൻ വന്നതാണ് പല തവണ മൊബൈലിൽ വിളിച്ചു പക്ഷെ കിട്ടുന്നില്ല അതാണ് നേരിട്ട് വന്നത് . റാണി അടുക്കളയിലേക്ക് ജിതിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റും മാറിയ സമയത്ത് അഞ്ചുവിനോട് സംസാരിക്കാൻ ജിതിൻ അവളുടെ അടുത്തെത്തും അപ്പോഴെല്ലാം അനു അതിന്റെ ഇടയിൽ കയറും. അനു കാരണം അവർക്ക് ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ യായിരുന്നു. ഇതെല്ലാം റാണി കാണുന്നുണ്ട് . റാണി അനുവിനെ അടുക്കളയിലേക്ക് വിളിച്ചു. നീ എന്തിനാണ് അവരുടെ ഇടയിൽ മനപൂർവ്വം ശല്യത്തിനു നിൽക്കുന്നത് എന്ന് ചോദിച്ചു. അതിന് അവൾ പറഞ്ഞു എബിൻ വരുമ്പോൾ നിങ്ങൾ ഞങ്ങളെ ഒറ്റക്ക് സംസാരിക്കാൻ വിടില്ലല്ലോന്നാണ്. അതിന് റാണി അപ്പോൾ തന്നെ മറുപടി കൊടുത്തു നിന്നെ പോലെ അല്ല അഞ്ചു. അവർക്ക് മനസമ്മതം കഴിഞ്ഞതാണ് മാത്രമല്ല. നിന്നെ ക്കളും പക്വതയും ഉണ്ട്. അതിൽ ദേഷ്യം പിടിച്ച അനു അവരുടെ മനസമ്മതത്തിന്റെ ഫോട്ടോസ് വീണ്ടും ഫെയ്‌സ്ബുക്കിലും വാട്ട്സാപ്പിലും, ഇൻസ്റ്റഗ്രാമിലും എല്ലാം പോസ്റ്റു ചെയ്തു.
കാപ്പികുടി കഴഞ്ഞപ്പോഴേക്ക് ജിതിൻ റാണിയുടെ അടത്ത് ഒരു റിക്വസ്റ്റുമായി എത്തി . അവൻ ദുബായിക്ക് പോയിട്ട് ഉടനെ വരും കല്യാണത്തിന് അപ്പോൾ അതികം ലീവ് കാണില്ല . ഉടനെ തിരിച്ച് പോകണം . അതുകൊണ്ട് ഇന്ന് അഞ്ചുവിനെ കൂട്ടി കുറച്ച് ഷോപ്പിംഗ് നടത്താനാണ് തനിക്കൊപ്പം അഞ്ചുവിനെ വിടുമോ എന്ന് റാണിയുടെ അടുത്ത് ജിതിൽ ചോദിച്ചത്. റാണി ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ പോകുന്നതിന് സമ്മതം കൊടുത്തു. അവിടെയും അനു പ്രശ്നം ഉണ്ടാക്കി കൂടെ പോകാൻ. അതു നടക്കില്ലന്നു പറഞ്ഞപ്പോൾ അവൾ വഴക്കിട്ടു സ്കൂട്ടർ എടുത്ത് പുറത്തേക്ക് പോയി. ജിതിൽ നിന്നതു കൊണ്ട് റാണി ഒന്നും പറഞ്ഞില്ല. അപ്പോൾ തന്നെ അഞ്ചു റെഡിയായി വന്നു. ജിതിന്റെ കാറിൽ അവർ ടൗണിലേക്ക് പുറപ്പെട്ടു.
ജിതിൻ അഞ്ചുവിനു വേണ്ടി ചുരിദാറും സാരിയും വാച്ചും ഒക്കെ വാങ്ങി . അഞ്ചുവിനു വളരെ അധികം സന്തോഷം തോന്നി. എങ്കിലും അവൾക്ക് പേടിയും ഉണ്ടായിരുന്നു . വളരെ ചെറുപ്പത്തിൽ പറ്റിയ ഒരു കൈയ്യബന്ധം ഇപ്പോഴും അവൾ ചുറ്റുപാടിനെ വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു. അവൾ എല്ലാം ഒരു ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ജിതിനു തോന്നി അതുകൊണ്ട് തന്നെ അവൻ അവളെ തനിക്കൊപ്പം ചേർത്ത് പിടിച്ചാണ് പോയ വഴി ഉടനീളം നടന്നത് . ജോർജുകുട്ടിക്ക് ഒപ്പം ആണെങ്കിൽ അവൾ കുറച്ചു കൂടി ധൈര്യവതി ആയിരുന്നിരിക്കാം. ഷോപ്പിംഗ് ഒക്കെക്കഴിഞ്ഞ് അവർ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി . ഭക്ഷണം ഒന്നും കഴിക്കണ്ട വീട്ടിൽ പോയാൽ മതിയെന്ന് അവൾ പറയുന്നുണ്ടായിരുന്നു. ജിതിൻ അവളെ നിർബന്ധിച്ചാണ് അവിടെ കയറ്റിയത്. അത്രയും വലിയ ഒരു ഹോട്ടലിൽ അവൾ ആദ്യമായാണ് കയറുന്നത് . അവൾക്ക് അവിടെ യുള്ള കാഴ്ചകൾ എല്ലാം പുതിയതായിരുന്നു. ആ ഹോട്ടലിന്റെ Cafeteria ലേക്ക് ഭക്ഷണം കഴിക്കാനായി അവർ ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ എങ്ങനെയോ കൈ തട്ടി ജ്യൂസ് ഗ്ലാസ് മറിഞ്ഞു അഞ്ചുവിന്റെ ചുരിദാറിൽ വീണു . ലൈറ്റ് കളർ ചുരിദാർ ആയിരുന്നതുകൊണ്ട് അത് എല്ലാവരും ശ്രദ്ധിക്കുമെന്ന് അവർക്കു തോന്നി അവൾ ആകെ പരിഭ്രമത്തിലായി. ജിതിൻ പറഞ്ഞു സാരമില്ല അറിയതെ കൈ തട്ടിയതല്ലേ. പേടിക്കേണ്ട കാറിൽ പുതിയ ചുരിദാർ ഉണ്ടല്ലോ ഞാൻ എടുത്തിട്ട് വരാം എന്നിട്ട് ഒരു റൂമെടുത്തു ഡ്രസ് മാറ്റിയിട്ട് പോകാം വീട്ടിലേക്കെന്ന് . അവൾക്ക് അതിൽ താൽപര്യം ഇല്ലായിരുന്നു. വേണ്ട ഇതിങ്ങനെ ഇരുന്നോട്ടെ കാറിലല്ലേ പോകുന്നതെന്ന് അഞ്ചു പറഞ്ഞു. നീ പേടിക്കണ്ട ഡ്രസ് എടുത്തിട്ട് ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു ജിതിൻ വെളിയലേക്ക് പോയി . ഇതെല്ലാം കണ്ടു കൊണ്ട് മറ്റൊരാൾ അഞ്ചുതൊട്ടു പുറകിൽ നിൽപ്പുണ്ടായിരുന്നു Mr. പ്രഭാകർ . അഞ്ചു തിരിഞ്ഞു നോക്കിയതും പ്രഭാകറെ കണ്ടു അവൾ വല്ലാതെ ഭയന്നു. അയാൾ അവളെ ആകെ ഒന്നു നോക്കി എന്നിട്ടു പറഞ്ഞു. നീ ആളു കൊള്ളാമല്ലൊ എന്റെ മോനെ ഇല്ലാതാക്കിയിട്ട് നീ സുഖമായിട്ട് ഒരുത്തനെ കെട്ടി ജീവിക്കാമെന്നോർത്തോ . എന്റെ കൺമുൻപിൽ കണ്ടു പോകരുത് നിന്നെ . വേഗം പോക്കോണം . അത്രയും പറഞ്ഞത് കേട്ടപ്പോഴേക്കും അഞ്ചു പേടിച്ച് അവിടെ നിന്നും ഇറങ്ങി ഓടി കാറു കിടന്നിടത്തേക്ക് അപ്പോഴേക്കും ജിതിൽ അഞ്ചുവിനു മാറാനുള്ള ഡ്രസുമായി വരുന്നുണ്ടായിരുന്നു . ജിതിനെ കണ്ടതും അവൾ കരയുവാൻ തുടങ്ങി പിന്നെ അവിടെ നിൽക്കുന്നത് ശരിയല്ല എന്ന് അവനു തോന്നി അവൻ പെട്ടന്നു അഞ്ചുവും ആയിട്ട് അവിടെ നിന്നും വീട്ടിലേക്കു പോന്നു.
വീട്ടിലെത്തിയതും അവൾ റാണിയെ കണ്ട് ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ ഡ്രസിലെ കറയും കരച്ചിലും എല്ലാം കൂടി ആയപ്പോൾ റാണി ആകെ ഭയപ്പെട്ടു . സാരമില്ല ജ്യൂസ് വീണതാണെന്ന് ജിതിൻ പറഞ്ഞു. അത്രേം ഉള്ളോ അതിനാണോ കരയുന്നതെന്ന് റാണി ചോദിച്ചു. അപ്പോഴേക്കും അനുവും തിരിച്ചെത്തി. ജിതിൻ പോയിക്കഴിഞ്ഞാണ് പ്രഭാകർ തന്നെ കണ്ടതും അയാൾ പറഞ്ഞതും റാണിയോട് അഞ്ചു പറഞ്ഞത്. അത് കേട്ടപ്പോൾ മുതൽ റാണിക്ക് ആകെ പരിഭ്രമം തുടങ്ങി ജോർജ്ജുകുട്ടി വീട്ടിൽ ഇല്ലാത്തതാണ് റാണിയെ കൂടുതൽ ഭയപ്പെടുത്തിയത്. അന്ന് പല തവണ റാണി
ജോർജുകുട്ടിയെ വിളിക്കാൻ ശ്രമിച്ചങ്കിലും ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല. അന്ന് രാത്രി അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട അനു റാണിയുടെ കൂടെ വന്നു അവളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. അനു ഒരു എടുത്തു ചാട്ടക്കാരി യാണെങ്കിലും അവൾ ഒരു പാവമാണെന്ന് റാണിക്കറിയാം.
പിറ്റെ ദിവസം ജിതിന്റെ ഫോണിലേക്ക് പ്രഭാകർ വിളിച്ചു. അത്യാവശ്യമായിട്ട് ജിതിനെ അയാൾക്ക് ഒന്നു കാണണമെന്ന് ആവശ്യപ്പെട്ടു. അത് അനുസരിച്ച് ജിതിൻ , പ്രഭാകറെ കാണുന്നതിനായി ചെന്നു. ജിതിൻ എത്തിയപ്പോൾ പ്രഭാകർ ജിതിനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു . പ്രഭാകർ ജിതിനോട് ജോർജ്ജുകുട്ടിയുടെ പഴയ കേസിനെ പറ്റിയും ,അയാളും ഫാമിലിയും ആണ് തന്റെ മകനെ ഇല്ലാതാക്കിയത് അവരുമായി ഒരു ബന്ധത്തിനു നിൽക്കുന്നത് ഭാവിയിൽ നിങ്ങൾക്കു തന്നെ ദോഷം ചെയ്യും അതുകൊണ്ട് ഈ ബന്ധത്തിൽ നിന്നും നിങ്ങൾ പിൻമാറണമെന്നും അയാൾ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ജിതിൻ പറഞ്ഞു .ഞാൻ എല്ലാം അറിഞ്ഞതിനു ശേഷമാണ് ഈ വിവാഹത്തിനു തയ്യാറായത് . എനിക്ക് ആ പെൺകുട്ടി ഒരു പാവമാണെന്ന് തോന്നി .അതു കൊണ്ട് ഞാൻ അവളെ വിവാഹം കഴിക്കുക തന്നെ ചെയ്യുമെന്നും .
അങ്ങനെ എങ്കിൽ താൻ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ എന്ന് പ്രഭാകർ കൂട്ടിച്ചേർത്തു. ജിതിന് ,പ്രഭാകർ പറയുന്നത് ഒട്ടും തന്നെ പിടിക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ അവൻ പറഞ്ഞു എന്തും അനുഭവിക്കാൻ ഞാൻ തയ്യാറാണെന്നു പറഞ്ഞു തിരിച്ചു കാറിനടുത്തേക്ക് നടന്നു . ജീതിൽ തിരിച്ചു കാറിൽ കയറാൻ തുടങ്ങുമ്പോൾ പ്രഭാകർ വിളിച്ചു Mr. അലക്സ് മാത്യു ആ പേര് കേട്ടതും ജിതിൻ ഞെട്ടി തിരിഞ്ഞു പ്രഭാകറെ ഒന്നു നോക്കി. പ്രഭാകർ തുടർന്നു നിങ്ങൾ ജിതിൻ തോമസ് അല്ലെന്നും അലക്സ് മാത്യു ആണെന്നും മൊത്തത്തിൽ നിങ്ങൾ നടത്തിയ നാടകം എനിക്ക് അറിയാം. ഞാൻ നിങ്ങളെ വിളിപ്പിച്ചത് നേരത്തേ സംസാരിച്ച കാര്യങ്ങൾ പറയുന്നതിന് അല്ല. നിങ്ങൾ എന്റെ മകന്റെ കേസ് തുടർന്നു അന്വേഷണത്തിനു വന്ന CB -CID ഓഫീസർ ആണെന്ന് എനിക്കറിയാം. പക്ഷെ നിങ്ങൾ എന്ത് അന്വേഷണ ഉദ്യോഗസ്ഥർ ആണെങ്കിലും നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു എത്ര ന്യായീകരിക്കാൻ നോക്കിയാലും നിങ്ങൾ ആ പെൺകുട്ടിയോട് ചെയ്തത് വഞ്ചനയാണ്. കേസ് അന്വേഷണത്തിന്റെ പേരിൽ ആ കുടുംബം പലവട്ടം പല പോലീസ് ഉദ്ദ്യോഗസ്ഥരുടെയും മറ്റു പലരുടെയും മാനസികവും ശാരീരികവുമായ പീഢനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവരാണ്. ഇതെല്ലാം എന്റെ മകന്റെ പേരിലാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒരുപാട് പ്രയാസം ഉണ്ട്. എന്റെ ഭാര്യ ഗീത ഇപ്പോൾ സുപ്രീം കോർട്ട് വരെ പോയി ഈ കേസ് അന്വേഷിപ്പിക്കാൻ ഉത്തരവ് വാങ്ങി നിങ്ങളെ ഇവിടെ എത്തിച്ചത് എന്തിനെന്ന് നിങ്ങൾക്ക് അറിയുമോ. മകന്റെ മരണത്തിനു ഉത്തരവാദിയായവരെ കണ്ടെത്തുന്നതിനായിട്ടല്ല. മറിച്ച് ഗീതക്ക് ജോർജുകുട്ടിയോടും ആ കുടുംബത്തോടും ഉള്ള പകയും വാശിയും തന്നെയാണ് കാരണം . ഇപ്പോൾ നിങ്ങളും ഇതല്ലേ ചെയ്യുന്നത് ഏതെങ്കിലും വിധത്തിൽ ആ കൊച്ചിനെ മറ്റൊരു കേസിൽ പ്പെടുത്തി അതിലൂടെ ഈ കേസ് തെളിയിക്കാൻ. അതിനല്ലേ കഴിഞ്ഞ ദിവസം ജോർജുകുട്ടി ഇല്ലാത്ത സമയം നോക്കി ആ പെൺകുട്ടിയെ ആ ഹോട്ടലിൽ എത്തിച്ചത്. അതിന്റെ പിന്നിലുള്ള നിങ്ങളുടെ കളികൾ മനസിലാക്കിയിട്ടു തന്നെയാണ് ഞാൻ അവിടെ വന്നതും. രണ്ടു വർത്താനം ആ കൊച്ചിനോട് പറഞ്ഞിട്ടാണെങ്കിലും അതിനെ അവിടെ നിന്നും പറഞ്ഞു വിട്ടതും.
എന്റെ മകനെ എന്തിന്റെ പേരിലാണ് അവര് ഇല്ലാതാക്കിയതെന്ന് നിങ്ങൾക്കറിയാമോ.അവൻ അവരോട് ചെയ്തതൊന്നും ക്ഷമിക്കതതക്ക തെറ്റല്ല.
ആ സന്ദർഭത്തിൽ നിങ്ങളുടെ അമ്മയും പെങ്ങളും ആണെങ്കിലും അതു തന്നെയല്ലേ ചെയ്യൂ . മാത്രമല്ല ആ കുടുംബം ഒരു മനുഷ്യായിസിൽ അനുഭവച്ചു തീർക്കാവുന്നതിനപ്പുറം ഇതിനോടകം അനുഭവിച്ചു തീർത്തു. മാത്രമല്ല ഈ കേസ് തെളിഞ്ഞാൽ എന്റെ മകൻ ഒരു കൊള്ളരുതാത്തവനായി ലോകം മുദ്രകുത്തും അതുകൊണ്ട് ഞാൻ അറിഞ്ഞു കൊണ്ട് ഇതിനു കൂട്ടുനിക്കില്ല. ദയവു ചെയ്ത് നിങ്ങളു അവരെ ഇനി ഉപദ്രവിക്കാൻ നിൽക്കരുത്. ആ പെൺകുട്ടി ഒരു പാവം ആണ്.
എല്ലാം കേട്ടു നിന്ന ജിതിന്റെ മുഖം ആകെ വിളറി , അവൻ പറഞ്ഞു. സാർ മുമ്പേ പറഞ്ഞ പോലെ ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടിയാണു ചെയ്യുന്നത്. അതിൽ മേലധികാരികൾ പറയുന്നതിന് അനുസരിച്ച് പല വേഷങ്ങളും ഞങ്ങൾ കെട്ടേണ്ടി വരും അത് സാർ നെ പോലെ ഉള്ള ഒരാളോട് പറഞ്ഞു മനസിലാക്കേണ്ടതില്ല. ഇവിടെ പലർക്കും ജോർജുകുട്ടി എന്ന മനുഷ്യനോടുള്ള പകയാണ്. അദ്ദേഹം ചിറക്കിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ കുറ്റവാളി അത് ആരായാലും പുറത്ത് കൊണ്ടുവരാനുള്ള ഒർഡറാണ് എന്റെ മേലുദ്യോഗസ്ഥർ എനിക്കു നൽകിയിരിക്കുന്നത് . അതനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇന്നലെ ഒരു ദിവസം കൊണ്ട് എനിക്ക് മനസിലായി ആ പെൺകുട്ടി ഒരു പാവമാണെന്ന്. പക്ഷെ എന്തു ചെയ്യാം സാർ ജോലിയായിപ്പോയില്ലേ.
പ്രഭാകർ : അപ്പോ നിങ്ങളെ കൊണ്ട് ഈ കേസ് തെളിയിക്കാൻ സാധിച്ചില്ലങ്കിൽ . ആ പെൺകുട്ടിക്ക് തകർന്നു പോയ ജീവിതം നിങ്ങൾ തിരികെ കൊടുക്കുമോ.
-
ജിതിൻ : വിവാഹ ദിവസം വരെ ഉളളൂ ഞങ്ങൾക്ക് ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളു . അതിനുള്ളിൽ ആ കുട്ടിയെ അറസ്റ്റ് ചെയ്യണം.
പ്രഭാകർ:- ചിരിച്ചു കൊണ്ട് അതായത് കേസ് അന്വേഷണം ത്തിന്റെ പേരിൽ ഏതായാലും നിങ്ങൾ ആ കൊച്ചിനെ വിവാഹം കഴിക്കില്ലായിരുന്നു അല്ലേ.
ജിതിൻ: അത് നടത്താൻ പാടില്ലല്ലോ..
പ്രഭാകർ :- മനസമ്മതം ഒരു കല്യാണമാണ്.
ജിതിൻ: സാർ ഇതെല്ലാം എവിടെ നിന്നു അറിഞ്ഞു.
പ്രഭാകർ : അതൊക്കെ അറിഞ്ഞു എന്നു കൂട്ടിക്കോ.
ജിതിൻ : ഇത് യാതൊരു കാരണവശാലും ജോർജുകുട്ടിയും കുടുംബവും അറിയരുത്.
അതിനു മറുപടിയായി പ്രഭാകർ ചിരിച്ചു.എന്നിട്ട് പറഞ്ഞു. നിങ്ങൾ ജോർജുകുട്ടിക്കെതിരെ അന്വേഷിക്കാൻ വന്നു .ഇപ്പോ നിങ്ങളുടെ അറിവോടെയോ അല്ലാതെയോ അദ്ദേഹം ഇന്ത്യക്ക് വെളിയിലേക്ക് പോയി. അത്രയും ദൂരം ജോർജുക്കുട്ടി തന്റെ ഭാര്യയേം മക്കളേം തനിച്ചാക്കി ഈ സന്ദർഭത്തിൽ പോയിട്ടുണ്ടെങ്കിൽ. ആ കുടുംബം അയാളുടെ പ്ലാനിംങിൽ സെയിഫ് ആണെന്ന് വേണം കരുതാൻ .ജോർജുകുട്ടിയെ നിങ്ങൾക്കറിയില്ല.
(അവിടുന്നു ഒരു ഫ്ലാഷ്ബാക്ക് ആരംഭിച്ചു)
അനുവിന് ചെന്നൈയിൽ ജോലിക്ക് ജോയിൽ ചെയ്യാൻ ജോർജുകുട്ടി കൂട്ടിക്കൊണ്ട് പോയി. പിറ്റെ ദിവസം രാവിലെ ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരു റ്റാക്സിയിൽ അവർ ഒരു ഹോട്ടലിലേക്ക് പോയി ജസ്റ്റ് ഒന്നു ഫ്രഷായി ഭക്ഷണവും കഴിച്ച് ഇറങ്ങി ക്യാബിനു ബുക്കുചെയ്ത് കാത്തുനിൽക്കുമ്പോൾ ആണ് ആ കാഴ്ച മകൾ അനു ,ജോർജ്ജുകുട്ടിയെ കാണിച്ചത് ജിതിന്റെ കൂടെ പെണ്ണുകാണാൻ വന്ന കൂട്ടുകാരൻ ഒരു ഫോർമൽ ഡ്രസിൽ ആ ഹോട്ടലിൽ നിന്നും ഇറങ്ങി അയാളുടെ കാറിൽ കയറിപ്പോകുന്ന കാഴ്ച . അന്നു പെണ്ണുകാണാൻ വന്നപ്പോൾ അയാൾ അത്രനല്ല ഡ്രസിംഗ് ഒന്നും അല്ലായിരുന്നു. നാട്ടിൽ ഓട്ടോ ഓടിക്കുക യാണെന്നാണ് പറഞ്ഞത്. ജിതിന്റെ അച്ഛന്റെ അമ്മയുടെയും സാരഥി എന്നായിരുന്നു പറഞ്ഞത്. അയാളുടെ മുടി അൽപം കളർ ചെയ്തിട്ടുണ്ടായിരുന്നു. അതാണ് അയാളാണെന്ന് അവർ പെട്ടന്ന് ഐഡന്റിഫൈ ചെയ്തത്. ജോർജുകുട്ടി തന്റെ യും അനുവിന്റെ യും മൊബൈൽ സ്വച്ച് ഓഫ് ആക്കി അനുവിനെയും കൂട്ടി പെട്ടെന്നു തന്നെ ഒരു ഓട്ടോ പിടിച്ച് ആ കാറിന്റെ പിന്നാലെ പോയി. . അയാളുടെ ആ കാർ ചെന്നൈയിൽ എഗ്മോറിലുള്ള ഒരു ആഫീസിന്റെ ഗയ്റ്റ് കടന്നു അകത്തേക്കു പോയി. ജോർജ്ജുകുട്ടി ആ ഓഫീസ് ഏതാണെന്നു നോക്കി അത് CB - CID യുടെ ചെന്നൈയിലെ ഓഫീസ് അണെന്നു ജോർജുകുട്ടിയും അനുവും മനസിലാക്കി. അവർക്ക് എന്തൊക്കെയോ സംശയം തോന്നി. മുന്പേ ജോർജുകുട്ടിക്ക് അഞ്ചുവിന്റെ ഈ ആലോചനയിൽ ഒരു നെഗറ്റീവ് തോന്നിയിരുന്നു . പള്ളിയിലെ അച്ഛൻ മനസമ്മതത്തിനു മുൻപേ പെട്ടന്നു സ്ഥലം മാറി പോയപ്പോഴേ ജോർജുകുട്ടി ഒന്ന് അലേർട്ടായിരുന്നു.
അനുവും ജോർജുകുട്ടിയും അൽപം ദൂരെ മാറി നിൽപ് ഉറപ്പിച്ചു. കൂറെ സമയം കഴിഞ്ഞ പ്പോൾ ആ ഓഫീസിലേക്ക് സ്ഥിരംവെയ്സ്റ്റും മറ്റും എടുക്കുന്ന മുനിസിപ്പാലിറ്റിയിലെ ഒരു ജോലിക്കാരൻ കയറിപ്പോയി. അയാളു തിരിച്ച് വെയ്സ്റ്റുമായി ഇറങ്ങി വരുന്നതു കണ്ട ജോർജുകുട്ടി അയാളെ ഫോളോ ചെയ്തു. ഇടയ്ക്ക് അയാളുമായി സംസാരിച്ചു. അടുത്തുള്ള ടീ ഷോപ്പിൽ നിന്നും ഒരു ചായയും വാങ്ങി നൽകി . അതിനിടയിൽ ജോർജുകുട്ടി കുറച്ചു നാൾ മുൻപ് വാങ്ങി സിം ഇടതെ കൈയ്യിൽ സൂക്ഷിച്ചിരുന്ന മൊബൈലിൽ നിന്നും മനസമ്മതത്തിനു എടുത്ത ജിതിന്റെ ഫ്രണ്ടിന്റെ ഫോട്ടോ അയാളെ കാണിച്ചു ആ ഫോട്ടോ അയാളു തിരിച്ചറിഞ്ഞു. തുടർന്നു ജിതിന്റെയും അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കാണിച്ചു. അയാളിൽ നിന്നും ജോർജുകുട്ടി മനസിലാക്കി അവര് അന്വേഷണ ഉദ്ദ്യോഗസ്ഥർ ആണെന്നും അവരുടെ പേരും മനസിലാക്കിയ ജോർജുകുട്ടി . നേരേ നാട്ടിലേക്ക് തിരിച്ചു. ഈ കാരണത്താൽ അവർക്ക് അനുവിന്റെ ജോലിസ്ഥലത്തേക്ക് പോകുവാൻ സാധിച്ചില്ല. മാത്രമല്ല അനു വീട്ടിൽ നിൽക്കുന്നതാണ് സുരക്ഷിതമെന്ന് ജോർജുകുട്ടിക്കു തോന്നി. എന്നാൽ ഈ കാര്യങ്ങൾ അഞ്ചുവും റാണിയും അറിഞ്ഞാൽ അവർ ഭയപ്പെടും. മാത്രമല്ല. അഞ്ചു വീണ്ടും പഴയ പോലെ ആവുകയും ചെയ്യും അതിനാലാണ് ഇത് ഒന്നും അവരെ അറിയിക്കാതെ വച്ചത്. ആദ്യം തന്നെ അലക്സ് മാത്യു എന്ന ജിതിൻ വിവാഹിതനാണോ എന്ന് മനസിലാകാനും അവന്റെ കുടുംബത്തെ മനസിലാക്കുന്നതിനും ജോർജുകുട്ടിയും അനുവും ചേർന്ന് ചെന്നൈയിൽ നിന്നുള്ള യാത്രയിൽ ഉടനീളം ട്രയിനിൽ ഇരുന്ന് സോഷ്യൽ മീഡിയ മുഴുവൻ അരിച്ചു പെറുക്കി അതെല്ലാം മനസിലാക്കി. ജോർജുകുട്ടി തിരിച്ചെത്തിയ അന്ന് രാവിലെ മുതൽ അവരുടെ ജീവിതം ഭദ്രമാക്കുന്നതിനുള്ള തയ്യാറെടുപ്പു കളിൽ ആയിരുന്നു. ജോർജ്ജുകുട്ടി റാണിയുടെ സഹോദരന്റെ ദുബായിലുള്ള ഫ്രണ്ടിന്റെ വാട്സാപ്പിൽ ജിതിന്റെ ഫോട്ടോ അയച്ചു കൊടുത്തു. ഈ ആളെ അറിയുമോ എന്നു തിരക്കി അപ്പോൾ തന്നെ അയാൾക്ക് അറിയില്ല എന്നു മറുപടി വന്നു. ജോർജുകുട്ടി മൊബൈൽ സ്വച്ച് ഓഫ് ചെയ്താണ് വീട്ടിൽ നിന്നും ഇറങ്ങിയത് നേരേ ജിതിന്റെ വീടിന്റെ അടുത്തേക്കാണ് പോയത് നേരേ വീടിന്റെ അടുത്തുള്ള പലചരക്കുകടനടത്തുന്ന ചേട്ടനെ കണ്ടു അയാളെയും ഫോട്ടോ കാണിച്ചു അയാൾ പറഞ്ഞത് ഇത് തമ്പിച്ചേട്ടന്റെ വീട്ടിൽ വാടകക്കു താമസിക്കുന്നവരാണെന്നാണ്. ഒരു മാസത്തോളമായി അവരെ കാണുന്നു എന്നതാണു്. തിരിച്ച് വീട്ടിലേക്കുള്ള വരവിൽ Uk ക്ക് പോകുന്നത് കാൻസൽ ചെയ്താലോ എന്ന് ചിന്തിച്ചു. പക്ഷെ അത് ഒരുപാട് പേരെ ബാധിക്കും അത് ഉണ്ടായിക്കൂടാ ഇതിന് എന്താണ് ഒരു പോംവഴി . ജോർജുകുട്ടി നേരേ പോയത് വരുണിന്റെ അച്ഛൻ പ്രഭാകറെ കാണുന്നതിനായിരുന്നു. അദ്ദേഹവുമായി കുറെ സമയം ഈ കാര്യങ്ങൾ സംസാരിച്ചു. ഇനിയെങ്കിലും തന്നെയും കുടുംബത്തെയും ഉപ(ദവിക്കരുതെന്ന് അപേക്ഷിച്ചു. ജോർജുകുട്ടിയുടെ നിസാഹയാവസ്ഥ മനസിലാക്കിയ പ്രഭാകർ അയാളുടെ ഭാഗത്തു നിന്നും ഇനി അവരെ ഉപദ്രവിക്കുന്നതിനുള്ള ഒരു നീക്കവും ഉണ്ടാവില്ലന്നു ജോർജുകുട്ടിക്ക് വാക്കു കൊടുത്തു. ജോർജുകുട്ടി വിദേശത്തേക്ക് പോകുന്ന സമയത്ത് തന്റെ മകളെ ലക്ഷ്യം വെച്ചിരിക്കുന്ന ഓഫീസേഴ്സ് അവളെ കെണിയിപ്പെടുത്തുമോ എന്നു ജോർജുകുട്ടിക്ക് ഉണ്ടായ ആശങ്കയും അദ്ദേഹത്തെ അറിയിച്ചു. ഇങ്ങനെയാണു കാര്യങ്ങൾ എങ്കിൽജോർജുകുട്ടിയെ ഈ സമയത്തു നാട്ടിൽ നിന്നും മാറ്റി നിർത്താൽ അവരു നടത്തിയ ഗൂഢാലോചന ആയിരിക്കുമോ ഇപ്പോൾ തന്നെ ജോർജുകുട്ടിക്ക് UK ക്ക് പോകേണ്ടി വന്നതെന്ന് പ്രഭാകർ പറഞ്ഞു. എന്തായാലും ജോർജുകുട്ടി നാട്ടിൽ ഇല്ലാത്ത അവസരത്തിൽ കുടുംബത്തെ പ്രഭാകർ സംരക്ഷിച്ചു കൊള്ളാമെന്നും അദ്ദേഹം വാക്കു കൊടുത്തു ജോർജുകുട്ടിക്ക് . തിരിച്ചു വീട്ടിൽ എത്തിയ ജോർജുകുട്ടി എല്ലാ വിവരങ്ങളും അനുവിനെ അറിയിച്ചു. ഇതാണ് ജോർജുകുട്ടി കതകടച്ച് അനുവുമായി സംസാരിച്ചത്. മാത്രമല്ല എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനെ പ്രഭാകറെ വിവരം അറിയിക്കണമെന്ന് ജോർജുകുട്ടി അനുവിനു നിർദേശം നൽകി. മാത്രമല്ല വീട്ടിൽ മൊബൈലിനു സിഗ്നൽ കുറവാണ്. എല്ലാവരുടെയും മൊബൈൽ അവരു ട്രയിസ് ചെയ്യുന്നുണ്ടാവും അതുകൊണ്ട് പ്രശ്നം വല്ലതും ഉണ്ടായിൽ വെളിയിൽ പോയി മറ്റ് ആരുടെ എങ്കിലും ഫോണിൽ വേണം പ്രഭാകറെ വിളിക്കാനെന്നും പറഞ്ഞു. ഇത് പ്രകാരമാണ് അനു, ജിതിൻ എന്ന അലക്സ് മാത്യു വീട്ടിൽ വന്നപ്പോൾ അഞ്ചുവിനോട് സംസാരിക്കാൻ അവസരം കൊടുക്കാതിരുന്നതും പിന്നെ അഞ്ചുവിനെ റാണി അയാൾക്കൊപ്പം ഷോപ്പിംഗിനും വിട്ടത് തടഞ്ഞതും അത് നടക്കാതെ വന്നപ്പോൾ സ്കൂട്ടർ എടുത് വെളിയിൽ പോയതും. പിന്നെ ജോർജുകുട്ടി ഇറങ്ങാൻ നേരം ഒരു കാര്യം കൂടിപ്പറഞ്ഞു. മനസമ്മതത്തിന്റെ ഫോട്ടോസ് ഫെയ്സ് ബുക്കിലും വാട്ട്സപ്പിലും ഇൻസറ്റ ഗ്രാമിലും പോസ്റ്ററ്റു ചെയ്യാനും അതാണ് ജിതിന്റെ യും അഞ്ചുവിന്റെ യും ചേർന്നുള്ള ഫോട്ടോസ് അനു അവളുടെ സോഷ്യൽ മീഡിയയിൽ ഇട്ടത്. മാത്രമല്ല ജിതിൽ എന്ന പേര് ഒരിക്കലും അതിനൊപ്പം കൊടുക്കരുതെന്നും പറഞ്ഞിരുന്നു. ഇത് ജോർജുകുട്ടിയുടെ മറ്റൊരു തന്ത്രമായിരുന്നു. അത് കാണാൻ അതികം കാത്തിരിക്കേണ്ടതില്ല.
*****
ജിതിൻ ,പ്രഭാകറെ കണ്ടിട്ട് നേരേ തന്റെ സബോഡിനേറ്റിന്റെ അടുത്തേക്കാണ് പോയത് അവിടെ ചെന്നപ്പോഴാണ് ഒരു കാര്യം അയാൾ അറിയുന്നത്. അയാളുടെയും അഞ്ചുവിന്റെ യും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം . അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ട്. എന്തു പറയണമെന്ന് അയാൾക്ക് അറിയാതെയായി. ചില യൂറ്റൂബ് ചാനല കാര് അത് ആഘോഷമാക്കി . പോലീസ് വേട്ടയാടിയ പെൺകുട്ടിക്ക് ഭർത്താവായി വരുന്നത് CB - CID ഓഫീസർ ആണെന്നും അതിൽ ഉണ്ട് .
ഈ സമയത്ത് ജോർജ്ജുകുട്ടിയുടെ വീട്ടിൽ മൊബൈലിൽ തന്റെ ഫോട്ടോ കണ്ട അഞ്ചു അനുവിനോട് വഴക്കിടുന്നതു കണ്ടാണ് റാണി വന്നത് അച്ഛൻ ഫോട്ടോ ഇടരുതെന്ന് പറഞ്ഞു പോയിട്ട് നീ ഫോട്ടോ ഇട്ട് ഇതിപ്പോ എല്ലാവരും കണ്ടു. കല്യാണം മുടങ്ങിയാൽ അച്ഛൻ നിന്നെ ശരി യാക്കും റാണി പറഞ്ഞു. അത് കേട്ട് അനു ചിരിച്ചു കൊണ്ട് നടന്നു പോയി. അപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് റാണി ചെന്നു വാതിൽ തുറന്നപ്പോൾ ഏതോ യൂറ്റൂബ് ചാനലുകാർ അഞ്ചുവിന്റെ ഒരു ഇന്റെർവ്യൂ എടുക്കാൻ വന്നതാണ്. റാണി അവരെ കണ്ട് ഏതോ ഭീഗര ജീവികൾ വന്ന പോലെ അകത്ത് കയറി വാതൽ അടക്കാൻ ശ്രമിച്ചു. അനു ഇത് പ്രതീക്ഷിച്ചിരുന്നതായതുകൊണ്ട് അവൾ അഞ്ചുവിനെ കൂട്ടി ഉമ്മറത്തെത്തി. ഇന്റെർവ്യൂ എടുക്കാൻ വന്നയാൾ പല ചോദ്യങ്ങളും ചേദിച്ചു. മിക്കതിനും ഉത്തരം പറഞ്ഞത് അനു ആണ്. ജിതിന്റെ പേര് അലക്സ് എന്നാണെന്നും CB - CID ഓഫീസർ ആണെന്നും അപ്പോഴാണ് അഞ്ചുവിനും റാണിക്കും മനസിലാകുന്നത്. അഞ്ചുവിനും റാണിക്കും പേടിയായതു കൊണ്ട് അനു ആ യൂറ്റൂബുകാരെ നയത്തിൽ പറഞ്ഞു വേഗം വീട്ടിൽ നിന്നും ഒഴിവാക്കി. അപ്പോഴാണ് റാണി അനുവിനോട് ചോദിച്ചത് അവരു പറഞ്ഞതൊക്കെ ശരിയാണോന്ന്. അനു പറഞ്ഞു ശരിയാണ് അവരു പറഞ്ഞത്. ഇത് അച്ഛനും അറിയാം . ഒരു പോലീസ് ഓഫീസർ ആണെന്ന് അറിഞ്ഞാൽ നിങ്ങൾ പേടിക്കുകയും സംശയയിക്കുകയും ചെയ്യും അതാണ് അച്ഛൻ അതു നിങ്ങളോട് പറയാതെ ഇരുന്നത്. അവൾ കൂളായിട്ടാണ് പറഞ്ഞത്
ഒരാഴ്ച ആയിട്ട് ജോർജുകുട്ടിയുടെ വിളി ഒന്നും കാണാത്തത്തിൽ അഞ്ചുവിനും റാണിക്കും എന്തോ സംശയം ഉണ്ട് . അവർ അടുക്കളയിൽ അതിനെ പറ്റി ഉള്ള ചർച്ചയിലാണ്. പുറകിൽ ഒരു അനക്കം കേട്ട് റാണി തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ നിൽക്കുന്നു ജോർജുകുട്ടി . ജോർജുകുട്ടിയെ കണ്ടതും അഞ്ചു ഒടി വന്നു കെട്ടിപ്പിടിച്ചു. റാണിക്കും കുറെ പറയാൻ ഉണ്ടായിരുന്നു. ജോർജുകുട്ടി പറഞ്ഞു, പറയണ്ട എല്ലാം എനിക്കറിയാം. അച്ഛനു പോകാതെ നിവൃത്തി ഇല്ലായിരുന്നു അതാണ് അച്ഛൻ പോയത്. മോള് പേടിക്കണ്ട അച്ഛൻ വന്നല്ലോ. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ജോർജുകുട്ടി നേരെ പ്രഭാകറെ പോയിക്കണ്ടു നന്ദി പറഞ്ഞു. കൂടാതെ ഒരു കാര്യം കൂടി പറഞ്ഞു. ജോർജുകുട്ടി മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുക്കാൻ പോകുകയാണ്. കാരണം ഇത് ഒരു നിസാര കാര്യമല്ല. ഞങ്ങൾക്കും എല്ലാവരെയും പോലെ ഈ നാട്ടിൽ ജീവിക്കണം ഇതുവരെ ഒരു കോടതിയും ഞങ്ങൾ കുറ്റക്കാരാണെന്ന് പറഞ്ഞിട്ടില്ല. എന്റെ മോളുടെ ജീവിതം ആണ് അവര് വീണ്ടും ഇല്ലാതാക്കിയത്. താനൊന്നു അവരുമായി സംസാരിക്കാമെന്ന് പ്രഭാകർ ജോർജുകുട്ടിയോട് പറഞ്ഞു. ശരി എന്നു പറഞ്ഞു ജോർജുകുട്ടി അവിടെ നിന്നു പോയി.
പ്രഭാകർ ജിതിനെ വിളിച്ചു ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. അവരുടെ പ്ലാനുകളെല്ലാം ജോർജുകുട്ടി അറിഞ്ഞ സ്ഥിതിക്ക് ഇനി മുൻപോട്ട് ഈ രീതിയിൽ അന്വേഷണം കൊണ്ടു പോയിട്ട് കാര്യമില്ലന്നു അവർക്കു തോന്നിയിരുന്നു.. ജോർജുകുട്ടി മനുഷ്യവകാശ കമ്മീഷനിൽ പരാതിപ്പെട്ടാൽ പിന്നെ ഈ കേസ് ന്റെ ഗതി മറ്റൊന്നാവും പ്രഭാകർ പറഞ്ഞു. അഞ്ചു ഒരു പാവം പെൺകുട്ടിയാണ് സ്കൂളിൽ പഠിക്കുന്ന കാലത്ത് മുതൽ അത് അനുഭവിക്കുന്നതല്ലേ. ഇപ്പോ ഇങ്ങനെയായി ഇനി അതിനൊരു നല്ല ബന്ധം കിട്ടുമോ . അതിനു കല്യാണം പോലും നിങ്ങൾ കാരണം ഇനി നടക്കില്ല. നിങ്ങൾക്ക് അവളെക്കുറിച്ച് എല്ലാം അറിയരുതോ ആ പാവത്തിനു ഒരു ജീവിതം കൊടുത്തുകൂടെ ജിതിന്റെ മുഖത്തു നോക്കി യാണ് പ്രഭാകർ അത് ചോദിച്ചത്. അവൻ അപ്പോഴും ഒന്നും മിണ്ടാതെ നിന്നു . നിങ്ങളോട് ഇതുപോലെ ഒരു സന്ദർഭത്തിൽ ഞാൻ കുറച്ചു ദിവസം മുൻപ് ആ കൊച്ചിനെ കെട്ടരുതെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എനിക്കു തന്ന മറുപടി എന്റെ കാതിൽ ഇപ്പോഴും ഉണ്ട്.
സാറ് ചോദിച്ച ഇതേ ചോദ്യം ഇപ്പോൾ പലരും എന്റെ അടുത്തു ചോദിക്കുന്നുണ്ട്. ജിതിൻ തുടർന്നു ഞാനും ഒരു പച്ചയായ മനുഷ്യനാണ് അന്നു അഞ്ചുവിനെ ഹോട്ടലിൽ എത്തിച്ചത് അതിനെ അവിടെ നിന്നും അറസ്റ്റു ചെയ്ത് കൊണ്ടുപോകുന്നതിനാണ്. കുറച്ചു ദിവസത്തെ പരിചയമേ എനിക്കവരുമായിട്ടുള്ളു പക്ഷെ ആ അമ്മയും മക്കളും വളരെ നിഷ്കളങ്ങരാണെന്ന് എനിക്കറിയാം. അഞ്ചുവിനു വിരിച്ച ആ കെണിയിൽ നിന്ന് അവളെ രക്ഷപെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല. അന്നു സാറ് അതു ചെയ്തതിനു വളരെ നന്ദിയുണ്ട്. ജോലിയുടെ ഭാഗമായി അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതിൽ എനിക്കിപ്പോ വളരെ വിഷമം ഉണ്ട്. സാറിനു സാറിന്റെ മകനെ നഷ്ടപ്പെട്ടിട്ടും അവരോട് ഈ രീതിയിൽ ക്ഷമിക്കാൻ കഴിയുന്നത് അങ്ങേക്ക് ഒരു വലിയ മനസുള്ളതു കൊണ്ടാണ് പക്ഷെ എന്നിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെട്ടു. ജോർജുകുട്ടിക്ക് എല്ലാം അറിയാവുന്ന സ്ഥിതിക്ക് ഇനി അങ്ങനെ ഒരു ബന്ധത്തിനു എന്താണു സാർ പ്രസക്തി.
പ്രഭാകർ: അലക്സ് നിങ്ങളുടെ ഈ മനസാണു അവർക്ക് ആവശ്യം . ആ പെൺകുട്ടിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ബന്ധമാണ്. ഞാൻ ജോർജു കൂട്ടിയുമായി സംസാരിക്കാം. നിങ്ങൾക്ക് സംമ്മതമാണെങ്കിൽ ..
അലക്സ്: സാറ് സംസാരിച്ച് നോക്ക്. എനിക്ക് സമ്മതമാണ്.
അങ്ങനെ പ്രഭാകർ അലക്സിനു വേണ്ടി ജോർജുകുട്ടിയെ കണ്ടു സംസാരിച്ചു. ഇത് മറ്റൊരു ട്രാപ്പാണോ എന്ന ജോർജുകുട്ടിയുടെ ആശംങ്ക അദ്ദേഹം അറിയിച്ചു. പക്ഷെ പ്രഭാകർ പറഞ്ഞു മനസിലാക്കി ജോർജുകുട്ടിയെ ഇനി ഒരു കേസിനു പോയാൽ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വരും അത് ഒന്ന് വിധി വരാൻ . അതും CB - CID പോലൊരു വലിയ നീതി ന്യായ വ്യവസ്ഥയോട് ഏറ്റുമുട്ടാൻ . അലക്സ്നു അഞ്ചുവിനെ ഇഷ്ടമാണ്. അവൾക്കു കാര്യങ്ങൾ ഒന്നും അറിയില്ല. ഇത് നടത്തിയാൽ അവളുടെ ജീവിതം കൂടുതൽ സുരക്ഷിതമാകുകയും ചെയ്യും. ഇതെല്ലാം കേട്ട് ജോർജുകുട്ടിക്ക് സമ്മതമാണെന്ന് അറിയിച്ചു.
അങ്ങനെ ജോർജുകുട്ടിയുടെ ആവശ്യപ്രകാരം രണ്ടാഴ്ചക്കുള്ളിൽ അലക്സ് അഞ്ചുവിന്റെ കഴുത്തിൽ കുടുംബക്കാരുടെ സാന്നിദ്ധ്യത്തിൽ മിന്നു ചാർത്തി. അലക്സ് അഞ്ചുവിനെ കൂട്ടി യാത്രയായ് . ഈ കല്യാണത്തോടെ മകളുടെ ജീവിതം കൂടുതൽ സുരക്ഷിതം ആയെന്ന സമാധാനത്തോടെ അവർ പോകുന്നത് നോക്കി നിന്ന ജോർജുകുട്ടിയുടെ അടുത്തു വന്നു അനു ചെവിയിൽ പറഞ്ഞു. അച്ഛൻ ആ പ്രഭാകറെന്ന വല എറിഞ്ഞു ആ വലയിൽ അലക്സ് മത്യു എന്ന തിമിംഗലം കുടുങ്ങി അല്ലേ. അതു കേട്ട് ചിരിച്ചു കൊണ്ട് .അവളുടെയും അടുത്തു നിന്ന നിബിന്റെയും തോളിൽ കൈയ്യിട്ടു കൊണ്ട് , അഞ്ചുവും അലക്സും പോയതു നോക്കി സന്തോഷത്തോടെ കൺ നിറഞ്ഞു നിൽക്കുന്ന റാണിയുടെ അടുത്തേക്ക് ജോർജുകുട്ടി നടന്നു.
അവസാനിച്ചു.
ഇഷ്ടപ്പെട്ടാൽ Like ചെയ്യണേ . Share ചെയ്യണേ ..
†††
സ്നേഹ വിൻസു.