രണ്ട് ദിവസം കഴിഞ്ഞു.... ഭാമയ്ക്ക് ഭൂമിയെ ഒന്ന് കാണാൻ കൂടി കഴിഞ്ഞിട്ടില്ല..... ബസ് സ്റ്റോപ്പിലും മറ്റും നോക്കാറുണ്ടെങ്കിലും അവൾ ഒഴികെ മറ്റു കുട്ടികളെ എല്ലാവരെയും കാണാറുണ്ട്.....മനസിലെ ആകുലത ജ്യോതിയോടെങ്കിലും ഒന്ന് പറയണമെന്ന് പലപ്പോഴും കരുതുമെങ്കിലും...പിന്മാറുകയാണ് ചെയ്യാറുള്ളത്...ഏതെങ്കിലും ഒരു തരത്തിൽ മനസ്സൊന്നു ശാന്തമാകുമ്പോഴേക്കും ഉടൻ തന്നെ അടുത്ത പ്രശ്നവും ഓടിയെത്തുമെന്ന് അവൾ ഓർത്തു....ഒരു അവധി ദിവസം ഭാമയുടെ വീട്ടിലേക്ക് വന്നതാണ് ജ്യോതി..... ഇടയ്ക്ക് ഇടയ്ക്ക് അമ്മയെ അവൾ വന്ന് കാണാറുണ്ട്.... പത്ത് കൊല്ലത്തോളമായി ഭാമയും അമ്മയും ആ നാട്ടിലേക്ക് വന്