നിഹാരിക 16രാവിലെ ഓഫീസിലേക്ക് പോകാൻ റാം റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഹിമയുടെ കാർ അകത്തേക്ക് വരുന്നത് ജനലിൽ കൂടെ റാം കണ്ടത്.. ശ്രീറാം വേഗം വാതിൽ തുറന്നു അല്ലുവിന്റെ മുറിയിലേക്ക് ചെന്നു അവിടെ നിഹ അല്ലുവിന്റെ ബാഗ് തയ്യാറാക്കുന്നുണ്ടായിരുന്നു... അല്ലുവിനെ അവിടെയെങ്ങും കണ്ടില്ല.. റാം പുറകിൽ കൂടെ വന്നു നിഹയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് റാമിന്റെ മുറിയിൽ കയറി വാതിൽ ചാരി .. പെട്ടെന്നുള്ള റാമിന്റെ പ്രവർത്തിയിൽ നിഹ ആകെ പതറിപ്പോയി.. അവൾ റാമിനെ നോക്കി കുളികഴിഞ്ഞു ഒരു ടവൽ മാത്രമായിരുന്നു വേഷം.. \"സർ.. എന്തായിത്.. എന്നെ വിട് എനിക്ക് പോണം..