കോളിംഗ് ബെൽ ശബ്ദം കെട്ട് വാതിൽ തുറന്ന ദേവേട്ടൻ നാലു പര്ദാക്കാരികളെ കണ്ട് ഞെട്ടി. \'ആരാ \'\'ഒന്ന് അങ്ങോട്ട് മാറ് മനുഷ്യ.. \'അതും പറഞ്ഞ് സച്ചു ദേവേട്ടനെ ഉന്തി അകത്തു കയറി. പുറകെ ബാക്കി ഉള്ളവരും കയറി. അവസാനം കയറിയ മിക്കു വാതിൽ ലോക്ക് ചെയ്തു. ദേവേട്ടൻ ആകെ അന്തം വിട്ട് നിൽപ്പാണ്. \'എന്താ ഇങ്ങനെ കിളി പോയ പോലെ നിക്കുന്നത്. ഇത് ഞാനാ ദേവേട്ടാ. \'സച്ചു തട്ടം പൊക്കി മുഖം കാണിച്ചു. ദേവൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.അവൻ അവളെ ഇറുക്കെ പുണർന്നു. മുഖം കയ്യിലെടുത്തു നെറ്റിയിലും കവിളുകളിലും ചുംബിച്ചു. വീണ്ടും അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. അവളുടെ തലയിൽ തലോടി. \'സച