ദുബായ് ശരിക്കും ഒരു സ്വപ്നഭൂമിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ഞാൻ ആ സ്വപ്നനഗരിയിലേക്ക് എന്റെ പ്രിയതമന്റെ അടുത്തേക്കു പോവുകയാണ്..ഞാൻ ശ്രീപ്രിയ..വിവാഹം കഴിഞ്ഞു 6 മാസത്തിനു ശേഷം നേരിട്ട് ഉള്ള കൂടിക്കാഴ്ചയാണ്.. അതിന്റെ മുഴുവൻ excitementum സന്തോഷവും കൂടി ആയിരുന്നു യാത്ര..എന്റെ ആദ്യം വിമാന യാത്ര ആയിട്ടും എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്ന് വേണം പറയാൻ(ഇതിന് ശേഷം ഉള്ള എല്ലാ ഫ്ലൈറ്റ് യാത്രകളിലും ഫുൾ ഓൺ പ്രാർത്ഥന ആണ്. ഫ്ലൈറ്റ് തകരുമോന്ന് ഉള്ള നല്ല പേടി ആണ്.. എത്ര വർഷം ആയിട്ടും പേടി മാറിയിട്ടില്ല ).. പോരാത്തതിന് കൂടെ ഇരുന്ന 2 ചേച്ചിമാരും നല്ല കട്ട കമ്പനി