എന്തുകൊണ്ട് നീ പ്രണയം തുറന്നു പറഞ്ഞില്ല???:അതിനന്ന് ഞങ്ങൾ പ്രണയിക്കുകയായിരുന്നില്ലല്ലോ...പിന്നെ???:കടല് കാണാൻ പോണമെന്നും ചേർന്നിരിക്കണമെന്നും കവിതകൾ എഴുതണമെന്നും ഓരോ വരിയുടെ അവസാനവും നൂറു ചുംബനങ്ങൾ പങ്കുവെക്കണമെന്നും പിന്നീട് കാടിന്റെ ഹൃദയത്തിലേക്ക് സഞ്ചരിക്കണമെന്നും ഞങ്ങൾക്ക് മാത്രമായൊരിടമവിടെ കണ്ടെത്തണമെന്നും പരസ്പരം ചൂട് കാഞ്ഞ് രാത്രികൾക്ക് കഥ പറഞ്ഞുകൊടുക്കണമെന്നും പുലരുന്നതിന് മുൻപ് കുന്ന് കയറണമെന്നും സൂര്യനോടൊപ്പം ഭൂമി കാണണമെന്നും വെയിലിറങ്ങുമ്പോൾ കാടിന്റെ വന്യതയിലേക്ക് യാത്ര ചെയ്യണമെന്നും വിഷമം വന്നാലും അവസാനം അതെന്തിനായിരുന