തന്റെ മകളെ കട്ടിലിൽ കിടത്തിയശേഷം അവളെ നോക്കി അച്ഛൻ പറഞ്ഞു, \"മോൾ ഉറങ്ങിക്കേ, ഗുഡ് നൈറ്റ് \"മകൾ : \" അച്ഛാ.. എന്റെ കട്ടിലിന്റെ അടിയിൽ ആരേലും ഉണ്ടോ ന്ന് നോക്കിക്കേ.. എനിക്ക് പേടിയാകുന്നു \"ഇത് കേട്ട അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു \"അവിടെ ആരുണ്ടാകാനാ മോളേ.. നീ പേടിക്കാതെ ഉറങ്ങ്.. \"എന്നിട്ട് മകളുടെ ഭയം മാറാൻ വേണ്ടി കട്ടിലിന്റെ അടിയിൽ കുനിഞ്ഞ് നോക്കി.. അവിടത്തെ കാഴ്ച കണ്ട് അച്ഛൻ ഞെട്ടിത്തരിച്ചു ! കട്ടിലിന്റെ അടിയിൽ തന്റെ മകൾ!?അവൾ ഭയത്തോടെ പറഞ്ഞു, \" അച്ഛാ.. കട്ടിലിന്റെ മുകളിൽ ആരോ ഉണ്ട് \"