ആരൊക്കെയോ അകത്തു നിന്നും ഓടി വരുന്നതും മിഷേലേ എന്നും കൂവുന്ന ശബ്ദവും കേട്ട് ആണ് മാത്യുവും വിൻസൻ്റും അവിടേക്ക് വന്നത്... എന്ത് പറ്റി? മോളെ കുഞ്ഞി.... മാത്യൂ തന്നെ അവളെ പൊക്കി എടുത്ത്... കൂടെ നിന്നവർ കൂടി താങ്ങി അകത്തു കൊണ്ടുപോയി കിടത്തി... എന്ത് പറ്റിയത് ആണ്.... എന്താ ഇപ്പൊ ഇങ്ങനെ...? എല്ലാവരുടെയും മുഖത്ത് അ ചോദ്യം ആണ്. മോളെ കുഞ്ഞി.... കുഞ്ഞി... മുഖത്ത് വെള്ളം വീണപ്പോൾ ആണ് അവള് കണ്ണു തുറന്നത്... എന്ത് പറ്റി മോളെ... ചേച്ചി അവളുടെ മുടിയിൽ തലോടി ചോദിച്ചു... അറിയില്ല ചേച്ചി പെട്ടന്ന് ശരീരം തളരുന്ന പോലെ തോന്നി... ഓ!! അത് പേടിക്കാൻ ഒന്നും ഇല്ല... മോളെയും കുഞ്ഞിനെയും കുറേ നാള