ഭാഗം 30 💞പ്രണയിനി 💞 പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ പാടത്തു കൂടെ ആരോ നടന്നു വരുന്നതായി അവൾക്ക് തോന്നി. കുറച്ചുകൂടെ മുന്നോട്ട് വന്നപ്പോൾ അവൾ ആളെ കണ്ടു അഭി മാഷ്.. ഇങ്ങേര് എന്താ ഇവിടെ... അമ്മേ... ഇനി ഞാൻ കഴിഞ്ഞ തവണ പറഞ്ഞത് കേട്ടു പെണ്ണ് ചോദിക്കാൻ വരുവാണോ... തോട്ട് പിന്നിലായി വരുന്ന ആളെ കണ്ടതും ശ്രദ്ധ സ്റ്റക്ക് ആയി. ശിവാമാഷ്... തമ്പുരാനെ.... ഇനി ഞാൻ പറഞ്ഞതെല്ലാം ഇവരോട് പറഞ്ഞിട്ട് സത്യം അന്വേഷിക്കാൻ വരുവാണോ... അമ്മേ.. അതിനും പിന്നിൽ ആരൊക്കെയോ ഉണ്ട്.ദൈവമേ ഇനി കോളേജ് ഫുൾ ഉണ്ടോ... ഞാൻ എന്ത് ചെയ്യും ശ്രദ്ധ ഒന്നും നോക്കിയില്ല തിരിച് ഒറ്റയോട്ടം. തോട്ടിൽ നിന്ന് ക