തൻ്റെ ചുറ്റുപാടും മാറിയിരിക്കുന്നു. അവിടെ നിന്നിരുന്ന ആളുകളെ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല. എന്താണ് സംഭവിച്ചത്? അവൾക്കൊന്നും മനസിലായില്ല. ഇതൊക്കെ തൻ്റെ വെറും തോന്നൽ മാത്രമാണോ?അവൾ പലതവണ കണ്ണുകൾ ചിമ്മി നോക്കി.അല്ല ഇത് യാഥാർത്ഥ്യമാണ്. തൻ്റെ ചുറ്റുപാടുകൾ മാറിയിരിക്കുന്നു. നന്നായി ഭയന്നു പോയതുകൊണ്ട് തന്നെ അവൾ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴികളിലെല്ലാം തന്നെ ചുറ്റുപാടുകളുടെ മാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ച് മുൻപ് വരെ ശരത് കാലത്തിൻ്റെ ആരംഭമായിരുന്നു പ്രകൃതിയിൽ അവൾ കണ്ടിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് എങ്ങനാണ് ശരത്കാലം അവസ