Aksharathalukal

Aksharathalukal

ഇരുട്ടിന്റെ അഭയാർത്ഥികൾ

ഇരുട്ടിന്റെ അഭയാർത്ഥികൾ

4
903
Inspirational Drama Others Love
Summary

ഭാഗം -1ഇരു കരങ്ങളും ചലിപ്പിക്കാൻ കഴിയുന്നില്ല. ആരോ എന്നെ കെട്ടിയിട്ടിരിക്കുന്നതു പോലെ തോന്നുന്നു. . ഇടതു കാലിന്റെ പെരുവിരലിൽ എന്തോ കടിക്കുന്ന പോലെ.. ഏതെങ്കിലും ഇഴജന്തു എന്നെ കടിച്ചുവോ ? ആ വേദന എന്നെ സ്വപ്നത്തിൽ നിന്നും ഉണർത്തി. കണ്ണു തുറന്നപ്പോഴാണ് ജയിലെത്തിയ കാര്യം ഓർത്തത്. നോക്കിയപ്പോ ഒരു പഹയൻ സിഗററ്റു കുറ്റി എന്റെ കാലിൽ കുത്തി നിർത്തി രസിക്കുകയായിരുന്നു.ഞാനതു തട്ടിത്തെറിപ്പിച്ചു. അവന്റെ ആ നേരംപോക്ക് എന്നിലുണ്ടാക്കിയ അരിശം ചെറുതൊന്നുമല്ല. \" ലെയ്ഷ് സവ്വി കിദ\" അന്ത മജ്നൂൻ വല്ല ?  ഹയവാൻഅറിയാവുന്ന അറബി ഉച്ചാരണരുദ്ധിയോടെ ഞാൻ സംസാരിക്കുമായിര

About