കെട്ടും, താലപ്പൊലിയും, കൊരവമേളത്തോടെ അവൻ ഒരു നിമിഷം തൻറെ കണ്ണുകൾ മെല്ലെ തുറന്നു. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി, ദീപ രശ്മിയാൽ തിളങ്ങിയ സൗന്ദര്യത്തിൽ അവളുടെ മുഖം സൂര്യരശ്മികൾ പ്രകാശിക്കുന്ന പോലെ തിളങ്ങി. അവളുടെ ചുണ്ടുകൾ വിയർപ്പുകളാൽ നനഞ്ഞു. അവനിൽ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു അവൾ ആ കതിർ മണ്ഡപത്തിലേക്ക് നടന്നു.അർജുൻ ,മോനേ... താലി പിടിക്ക്.അവനാ താലി അവളുടെ നേർക്കു നീട്ടി, അവന് ഒരു നിമിഷം തൻറെ പ്രിയതമയെ ഒന്ന് ഓർത്തു.(അവൻറെ മനസ്സ് ഉരുവിട്ടു എന്നോട് ക്ഷമിക്കണം).ആയിര കണ്ണികളെ സാക്ഷിയാക്കി ദൈവങ്ങളെയും സാക്ഷിയാക്കി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി ഒരു ചുംബന