🟥 രവി നീലഗിരിയുടെ കഥ ©️ കാര്യങ്ങൾ ഒന്നും ഇപ്പോൾ നേരെ ചൊവ്വേയല്ല നടക്കുന്നത്. ഇങ്ങനെ തോന്നാൻ തുടങ്ങിയിട്ട് അധികനാളുകളൊന്നുമായിട്ടില്ല. ആകെ എന്തോ പന്തികേടുകൾ. പൊരുത്തക്കേടുകൾ. കീഴ്മേൽ മറിച്ചിലുകൾ, ഇപ്പോൾ രാത്രിയുറക്കം തീരെയില്ല. പകരം ഉറക്കം രാവിലെ മുതൽ രാത്രിയാക്കി. രാത്രിയിൽ നരച്ച ഇരുട്ടിന്റെ വന്യമായ നിശ്ശബ്ദതയിലേക്കുള്ള ഇറങ്ങി നടത്തം. അതൊരു തിരിച്ചറിവും കൂടിയാകുന്നു. ചമയങ്ങളെല്ലാം അഴിച്ചു വെച്ചുള്ള പകലിന്റെ നഗ്നമായ രാത്രിക്കാഴ്ച്ചകൾ. മൂടുപടങ്ങളില്ലാതെയുള്ള തിരിച്ചറിവുകൾ. രാത്രി