'' ശ്രീ... വാടാ... വേഗം വാ... നമുക്ക് പെട്ടന്ന് അവിടെ എത്തണം... മുഹൂർത്തം ആകാറായി... ഇനി സമയം ഇല്ല '' തിരക്കിട്ട് ഓരോന്ന് ചെയ്യുന്നതിന് ഇടയിലും അവൾ പറഞ്ഞു. ശ്രീ നോക്കി നിന്ന് അവളെ.... കണ്ണുകൾക്ക് തിളക്കം നന്നേ കുറവായിരുന്നു.... ചുണ്ടിൽ എന്നാലും ഉണ്ട് ഒരു പുഞ്ചിരി... വേദന നിറഞ്ഞ പുഞ്ചിരി... '' എന്തിനാടാ മാളു നീ ഇങ്ങനെ...? സഹിക്കുവൊ നിനക്ക് ? '' അവളുടെ അടുത്തേക്ക് പോയി തനിക്ക് അഭിമുഖമായി നിർത്തി രണ്ട് കൈകൾ കൊണ്ട് അവളുടെ കൈകൾ കൂട്ടി പിടിച്ചു ശ്രീ ചോദിച്ചു '' സഹിക്കന്ദെ...? സഹിചല്ലെ പറ്റു എനിക്ക്... 🙂 വാ നീ സമയം കളയല്ലേ... വേഗം പോ... പോയി fresh ആവ്... '' ശ്രീ യെ ഉന്തി washroom ൽ ആക്കി അവൾ ഡ്രസ്സ