സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 20 അപ്പോഴേക്കും സ്വാഹയുടെ ദേഷ്യം അവൾക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത അത്രയായിരുന്നു. അസഹ്യമായ ദേഷ്യത്തോടെ അവൾ ചോദിച്ചു. “ഞാൻ എന്താണ് നിങ്ങളോട് പറയേണ്ടത്?” “നീ വലിയ ഭാരിച്ച കാര്യം ഒന്നും പറയേണ്ട... എൻറെ മൂന്നുമക്കളിൽ ആരെയാണ് കെട്ടുന്നത് എന്ന് പറഞ്ഞാൽ മാത്രം മതി.” അത് കേട്ട സ്വാഹ തല കുടഞ്ഞു കൊണ്ട് അവരെ ഒന്നു നോക്കി, പിന്നെ പറഞ്ഞു. “അതെ, അത്... അപ്പച്ചി, ഞാൻ ആരെ വിവാഹം കഴിക്കണം എന്ന് പറഞ്ഞാലും ഒരാൾ സമ്മതിക്കില്ല...” അവൾ പറയുന്നതു കേട്ട് ദേവ