\"ഒരു സഹായം ചെയ്തു തരാമെന്ന് പറഞ്ഞപ്പോൾ നമ്മൾ അതിൽ പിടിച്ച് തൂങ്ങുകയാണെന്ന് കരുതില്ലേ അവർ... വേണ്ട... നീ പെട്ടന്ന് അമ്പലത്തിനടുത്തുള്ള കടയിൽ ചെന്ന് പഴവും ബിസ്കറ്റ് വാങ്ങിച്ചു വാ...\"അച്ചു പറഞ്ഞു... \"എന്താണ് പഴത്തിന്റേയും ബിസ്കറ്റിന്റേയും കാര്യം പറയുന്നത്... \"വാതിൽക്കൽ നിന്നുള്ള ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കി... കയ്യിൽ ചായയുമായി നിൽക്കുന്ന ഭദ്രയെ അവർ കണ്ടു... \"ഒന്നുമില്ല ചേച്ചീ... ഞങ്ങളുടെ മുതലാളി അച്ചുവേട്ടന് പനിയാണെന്നറിഞ്ഞ് ചിലപ്പോൾ ഇവിടേക്ക് വരുമെന്ന് പറഞ്ഞിരുന്നു... അന്നേരം ചായക്ക് കൊടുക്കാൻ ഒന്നും ഇരിപ്പില്ലിവിടെ... അമ്പലത്തിന്റെ അടുത്തുള്ള കടയ