🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം അഞ്ച് ഇന്ന് വെള്ളിയാഴ്ച്ച.എലിസബേത്തിന് വെള്ളിയാഴ്ച്ചകളെ ഇഷ്ടമല്ല. അത് കൊണ്ട് തന്നെ ഓരോ വെള്ളിയാഴ്ച്ചകളും കുഞ്ഞി എലിസബേത്തിന് ഉറക്കത്തിന്റെ നീണ്ട വെളുപ്പാൻ കാലങ്ങളാകുന്നു. പുതപ്പെടുത്ത് തലവഴി മൂടി കൊതി തീരും വരെ അവൾ കിടന്നുറങ്ങുന്നു. സൂര്യൻ ഉദിച്ചുയരുന്നതോ, കിളികളുടേയോ അണ്ണാറക്കണ്ണന്റെയോ ചിലക്കലുകളോ, കാക്കകളുടെ കരച്ചിലോ, അടുക്കളയിലെ മമ്മയുടെ ഓട്ടപ്പാച്ചിലുകളോ, ചേച്ചിമാരുടെ സ്കൂളിൽ പോകാനുള്ള തിരക്കുകളോ ഒന്നും അവൾ അറിയുന്നില്ല. വെള്ളിയാഴ്ച്ചകളൊഴിച്ച് മറ്റേതൊരു ദിവസവും വെളുപ്പിന് അ