അടുത്ത ദിവസം അക്ബറും ടീമും നേരെ പോയത് സച്ചിന്റെ വീട്ടിലേക്കായിരുന്നു.. DIG യുടെ പ്രത്യേക നിർദേശ പ്രകാരം അവിടെ സച്ചിന്റെ ശവസംകാര വീഡിയോ ടീവിയിൽ പ്ലേ ചെയ്യിപ്പിച്ചു... സച്ചിന്റെ വീടുമായി ബന്ധപ്പെട്ട എല്ലാ ആൾക്കാരുടെയും സാനിദ്ധ്യത്തിൽ ആണ് ആ വീഡിയോ കണ്ടെത്.. ആ വീഡിയോയിൽ അസ്വാഭാകമായി ആരെയെങ്കിലും കണ്ടാൽ പറയണമെന്ന് അക്ബർ എല്ലാവരോടുമായി പറഞ്ഞിരുന്നു.. അങ്ങനെ സച്ചിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന ഭാഗം വന്നെത്തി… അക്ബറും ടീമും കണ്ട അതെ അജ്ഞാത കൊലയാളി അവിടെയും എത്തിയിരുന്നു.. അവനെ കണ്ടാൽ അവനെ അറിയാവുന്ന ഭാവം നടിക്കരുത് എന്ന് അക്ബർ ടീമിന് നിർദേശം മുൻകൂർ നൽകി