Aksharathalukal

ഒരു യാത്ര

സായാഹ്ന വെയിലിൻ്റെ ചൂട് കുറഞ്ഞ് വന്നു ഞാൻ പെട്ടെന്ന് തന്നെ പ്ലാറ്റ് ഫോമിൽ നിന്നും ചാടിയിറങ്ങി അടുത്ത പ്ലാറ്റ് ഫോമിൽ കയറി. അങ്ങും ഇങ്ങുമായി കുറേ യാത്രക്കാർ ദൂരേക്ക് നോക്കി നിൽക്കുന്നത് കാണാം 15 മിനിട്ട് വൈകി ഓടുന്ന തീവണ്ടി നോക്കി നിൽക്കുന്ന അവരുടെ കണ്ണു കളിലെ അക്ഷമ ഞാൻ കണ്ടൂ. 

നിമിഷ നേരം കൊണ്ട് ഞാൻ അവരിൽ ഒരാളായി മാറി ഒരുപാട് പേരുടെ ആഗ്രഹങ്ങളും ജീവിതവും നിറച്ച് കൊണ്ട് തീവണ്ടി ഞങ്ങളെയും പെറുക്കി എടുത്തു മുന്നോട്ട് നീങ്ങി.

എൻ്റെ ഇരിപ്പിടം കണ്ടെത്തി ഇരിക്കാൻ നോക്കുമ്പോൾ രണ്ടു കണ്ണുകൾ ഞാൻ കണ്ടൂ ആരയോ തിരയുകയാണ് തൻ്റെ മാതൃ ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും ഒന്ന് കണ്ടിരുന്നുവെങ്കിൽ ഏറെ വിരസമായ ഈ യാത്ര വിരസതയുടെ ആഘാതം കുറക്കാൻ എന്നപോലെ എൻ്റെ കണ്ണുകളിൽ വന്നു ഉടക്കി നിന്നു ആ കണ്ണുകൾ. 

കയ്യിലുള്ള പാതി കാലിയായ ബാഗ് തള്ളി സീറ്റ് ന് അടിയിൽ വെച്ച് തല ഉയർത്തുമ്പോൾ ഞാൻ കാണുന്നത് ഞാൻ എത്രയോ യാത്രകളിൽ ആഗ്രഹിച്ചു പോയ എൻ്റെ  ആശയങ്ങൾ വിനിമയം നടത്താൻ കഴിയുന്ന ഒരു സ്വരൂപത്തെ ആയിരിന്നു. 

നീണ്ടു നിൽക്കുന്ന നാഴികകൾ എനിക്ക് ഒരു സ്വപ്ന സഞ്ചാരി പോലെ സഞ്ചരിക്കാൻ കഴിയും എന്ന് ഞാൻ അപ്പോൾ പ്രത്യാശിച്ചു. 


എൻ്റെ കണ്ണുകളിലെ ആ പ്രതീക്ഷ ആവഹിച്ചേടുത്ത പോലെ തോന്നി എനിക്ക് അവരുടെ മുഖം കണ്ടപ്പോൾ.


ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. കുതിച്ചും ഇടക് കിതച്ചും പായുന്ന തീ വണ്ടിയുടെ ശബ്ദം ഞങ്ങൾക്ക് അലോസരം ഉണ്ടകിയെങ്കിലും ഇങ്ങനെ ഒരു കൂട്ട് കൂടലിന് അവസരം തന്ന തീവണ്ടി യോട് ഞങ്ങൾക്ക തെല്ലും പരിഭവം തോന്നിയില്ല.


നഗരങ്ങളുടെ റാണി യുടെ നെഞ്ചിലൂടെ  സഞ്ചരിക്കുമ്പോൾ ഒരിക്കലും ഞങ്ങൾക് ആ കാഴ്ച്ച ആസ്വദിക്കാൻ കഴിയുന്നില്ലയിരിന്നൂ. 

വിശപ്പ് ദഹമോ ഞങ്ങളേ കണ്ടുതുപോലും ഭാവിച്ചില്ല. എങ്കിലും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി സീറ്റിൽ നടു നിവർത്തി. 

പാതിരാ കഴിഞ്ഞിട്ടും ചീവിട് പോലും ഉറങ്ങിയിട്ടും ഈ ലോകത്ത് ഉറങ്ങാതെ നേരം വെളുപ്പിക്കാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളും ഉണ്ടായിരിന്നു. 

സഹയാത്രികർ ആരോടെന്നില്ലാതെ വാശി പിടിച്ചു കൂർക്കം വലിച്ചു തൻ്റേതായ  ശബ്ദം ആന്തരീക്ഷത്തിൽ മുഴക്കി കൊണ്ടിരുന്നു. 

തണുത്ത കാറ്റും തീ വണ്ടി യൂടെ ശബ്ദങ്ങളും ചെവികൾക് തെല്ലും അലോസരം ഉണ്ടാക്കിയില്ല കർണപുടങ്ങൾ അതുക്കും മേലെ എന്തിനോ വേണ്ടി കാതോർത്തു കിടക്കുകയാണ്. 

രാവ് പകലിനെ വാരി പുണർന്നു തുടങ്ങിയപ്പോൾ തീവണ്ടി ലക്ഷ്യസ്ഥാനം കണ്ടെത്തിയ സന്തോഷത്തിൽ ഒരു നെടുവീർപ്പിട്ട് വണ്ടി നിന്നു.

 പക്ഷേ എനിക്ക് എന്തോ ലക്ഷ്യം ഇനിയും അകലെയാണെന്ന് തോന്നി ഞാൻ കേൾക്കാൻ ആഗ്രഹി്കുന്നത് മുഴുവൻ കേൾക്കാൻ സമയം ആകുന്നതിന് മുന്നേ ലക്ഷ്യ സ്ഥാനം നേടിയ തീവണ്ടിയോട് തെല്ല് നീരസം തോന്നി. 

പുറത്ത് ഇറങ്ങി കണ്ണോട് കണ്ണിൽ നോക്കി നിൽക്കുമ്പോൾ ഉത്സവ പറമ്പിൽ താൻ ആഗ്രഹിച്ച കളിപ്പാട്ടം കിട്ടാതെ പോയ പോലെ എൻ്റെ കുഞ്ഞു ഹൃദയം വിങ്ങാൻ തുടങ്ങി 

ഹൃദയത്തിൻ്റെ ആ വിങ്ങൽ കുറച്ച് അധികം കൂടതൽ അയത് കൊണ്ടാവാം ഹൃദയം ഹൃദയത്തോട് ചേർത്തു വെച്ച് ഒരു ആലിംഗന നിമിഷം എറിഞ്ഞു തന്നിട്ട് നടന്നു നീങ്ങിയ സുഹൃത്തിനെ ജീവിതയാത്രയിൽ ഇനിയും ഇതുപോലെ ഉള്ള നിമിഷങ്ങൾ പ്രതീക്ഷിച്ചു ഞാൻ എൻ്റെ അടുത്ത യാത്രയുടെ തീ വണ്ടി തിരഞ്ഞു നടന്നു..


🥰🥰🥰