രാവിലെ എഴുന്നേറ്റ് കിടക്കയിൽ ചാരി കിടന്നുക്കൊണ്ട് തന്നെ മൊബൈൽ കയ്യിലെടുത്തു നെറ്റ് ഓണാക്കി...ശർക്കരയിൽ ഉറുമ്പ് പൊതിയുന്നത് പോലെ മെസ്സേജ് വന്നു കൊണ്ടേയിരുന്നു..ഫോണിൽ തന്നെ പത്തു പന്ത്രണ്ട് ഗ്രൂപ്പ് തന്നെയുണ്ട്...സ്കൂൾ ഗ്രൂപ്പൊന്ന്...ക്ലാസ്സിലെ കുട്ടികളുടെ ഗ്രൂപ്പ് ടീച്ചർമാരുടെ ഗ്രൂപ്പ് +2 ഗ്രൂപ്പ്.....10 ലെ ഗ്രൂപ്പ്...ഡിഗ്രീ ഗ്രൂപ്പ്....ബസ് സ്റ്റോപ്പിലെ ഫ്രണ്ട്‌സിന്റെ ഗ്രൂപ്പ്....അച്ഛന്റെ തറവാട്ടിലെ ഗ്രൂപ്പ്..അമ്മയുടെ തറവാട്ടിലെ ഗ്രൂപ്പ്...കസിൻസിന്റെ ഗ്രൂപ്പ്...അമ്പലത്തിൽ പോകുന്നവരുടെ ഗ്രൂപ്പ്...ഇതിനൊക്കെ ഉള്ള ഗ്രൂപ്പ് പോരാഞ്ഞിട്ടുലോക്ക് ഡ