\"അതിനെന്താ പോകാല്ലോ... ഞാനും അമ്പലത്തിൽ പോയിട്ട് ഒരുപാട് കാലമായി മായ പോയതിൽപ്പിന്നെ അങ്ങനെയൊന്നുണ്ടായിട്ടില്ല... \"\"എന്നാൽ രാവിലെ നേരത്തേ ഒരുങ്ങിയിരുന്നോ...\"എന്നാൽ നാളത്തെ ക്ഷേത്രദർശനം ഭദ്രയുടെ ജീവിതത്തിൽ വരാനിരിക്കുന്ന ദുരിതത്തിനുള്ള തുടക്കമായിരുന്നു... \"▪️▪️▪️▪️▪️▪️▪️▪️▪️▪️▪️\"സരോജം... ആകെ പ്രശ്നമാകുന്നതുപോലെയാണ് കാര്യങ്ങൾ... നീയും ഞാനുമായുള്ള ബന്ധം നിയമപ്രകാരമല്ലല്ലോ... ഇന്ന് നമ്മുടെ ശിശുപാലൻ മറ്റൊരു സംഭവം പറഞ്ഞപ്പോഴാണ് ഇതേ കുറിച്ച് ഞാൻ ഓർത്തത്... അവന്റെ വീടിനടുത്ത് നമ്മളെപ്പോലെ കഴിയുന്ന ഒരു വീട്ടുകാരുണ്ട്... അവരുടെ മകൻ പത്തു വർഷമായി ഗൾഫിലായിര