അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചതിനേക്കാൾ കൂടുതൽ ഷാഹി ആലോചിച്ചത് അവനെ കുറിച്ചാണ്…ഒരു മാപ്പ് എങ്കിലും പറയണം എന്ന് അവൾക്ക് തോന്നി…അതുകൊണ്ട് തന്നെ കോളേജ് വിട്ടപ്പോൾ പോകുന്ന വഴിക്ക് ഒക്കെ അവനെ നോക്കി പക്ഷെ കണ്ടുകിട്ടിയില്ല…അവൾ നിരാശയോടെ വീട്ടിലെത്തി…അവൾ ചായ ഉണ്ടാക്കി കുടിച്ചു…അതിനുശേഷം അവൾ വീട്ടിലെ പണികളിൽ മുഴുകി…പെട്ടെന്ന് ആരോ കതകിൽ മുട്ടുന്നത് അവൾ കേട്ടു… അവൾ അവിടേക്ക് ചെന്നു…കതക് തുറന്നു പക്ഷെ പുറത്ത് ആരും ഇല്ലായിരുന്നു…അവൾ ഒന്നുകൂടി നോക്കിയശേഷം വാതിൽ അടച്ചു അടുക്കളയിലേക്ക് നടന്നു…തനിക്ക് തോന്നിയതാകും എന്ന് അവൾ കരുതി…പെട്ടെന്ന്…പിന്നെയും