🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിയഞ്ച് പുറത്ത് വരാന്തയിൽ അവൾ കുറച്ചു നേരം കാത്തു നിന്നു. ബെല്ലടിച്ചിട്ടും പുറത്തേക്ക് ആരെയും കണ്ടില്ല. പക്ഷെ, അകത്ത് ആളനക്കങ്ങളുണ്ട്. സമയം ഒൻപതായതേയുള്ളു. മറ്റുള്ള കടകളെല്ലാം തുറന്ന് വരുന്നതേയുള്ളു. ഒന്നും ചെയ്യാനില്ലാതെ അവൾ വെറുതെ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കി നിന്നു. ഇന്നലെ ഫോൺ വന്നപ്പോൾ മുതൽ മനസ്സ് അസ്വസ്ഥമാണ്. വൈകിയാണുറങ്ങിയത്. പിന്നെ രാത്രിയിൽ ഉറക്കത്തിൽ കണ്ട സ്വപ്നവും മനസ്സിനെ കലക്കി മറിച്ചു. ഒരു ആത്മഹത്യാമുനമ്പിൽ നിന്നും പഞ്ഞിക്കെട്ട് പോലെ താഴേക്ക് ഒഴുകി വീഴുമ്പോഴായിരുന്നു ഞെട്ട