സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 58 “ഞാൻ എന്തിനാ അഗ്നി അങ്ങനെ ചിന്തിക്കുന്നത്?” “എടീ കാന്താരി... നിൻറെ ഈ അഗ്നി വിളി എനിക്ക് അത്ര പിടിക്കുന്നില്ല കേട്ടോ... പറഞ്ഞില്ലെന്നു വേണ്ട.” അല്പം ആലോചിച്ച് സ്വാഹ പറഞ്ഞു. “ഈ വിളിയാണ് നല്ലത് അഗ്നി. അറിയാതെ പോലും എന്നിൽ നിന്നും ഏതെങ്കിലും ഒരു പേര് ആൾക്കാരുടെ മുന്നിൽ വെച്ച് നിന്നെ വിളിക്കാൻ ഇടവന്നാൽ... ഇതാണ് നല്ലത്... ഈ വിളി തന്നെ മതി എന്നാണ് എനിക്ക് തോന്നുന്നത്.” “നീ പറഞ്ഞതൊക്കെ എനിക്കു മനസ്സിലായി. നീ പറഞ്ഞത് 100% ശരിയാണ്. പക്ഷേ കാന്താരി, നീ എന്താ എന്നെ വിളിക്കാൻ പോകുന്നത്? അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നത്?” “സത്യം