🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിമൂന്ന് കാളിങ് ബെല്ലിന്റെ ശബ്ദം. ആരായിരിക്കും? ആരും അവളെ അന്വേഷിച്ച് ഇനി വരാനില്ല. തൊട്ടടുത്ത മുറികളിലെ കുട്ടികൾ പോലും. മുൻപൊക്കെ വല്ലപ്പോഴും ഇവിടെ വന്നിരുന്നത് ജോസ്മി മാത്രം. കുറച്ച് ദിവസങ്ങളായി അവളുമില്ല. തുറന്ന മുറിയുടെ വാതിലിനപ്പുറത്ത് അവനായിരിക്കുമെന്ന് ഫാത്തിമ ഒരിക്കലും കരുതിയില്ല. പെട്ടെന്ന് അവളൊന്ന് ഭയന്നു. ചിരിക്കാനും മറന്നു. എന്നാൽ, അവൻ പുഞ്ചിരിച്ചു. മനാഫ് മാത്രമല്ല. കൂടെ മൂന്ന് പേരുണ്ട്. പക്ഷെ അവർ മൂന്ന് പേരും വരാന്തയിൽ നിന്നതേയുള്ളു. ബോംബെയിൽ നിന്നും വന്നവരായിരിക്കണം. അവർ പര