പൊട്ടി പാതി കനാലിലേക്ക് മറിഞ്ഞ ആ കോണ്ക്രീറ്റ് റോഡിന്റെ ഒരു വശം ചേർന്നു ഞാൻ ഭയത്തോടെ നടന്നു. സാന്ത്വനതീരം കടന്നു അകത്തേക്ക് ചെല്ലുമ്പോൾ രാധ ചേച്ചി മുറ്റം അടിക്കുകയായിരുന്നു.ചേച്ചി ഇവിടെ അടുത്തുള്ളതാണ്. ഇവിടം വൃത്തിയാക്കൽ, പിന്നെ ഇവിടെ വരുന്ന രോഗികളെ പരിപാലിക്കൽ, അവർക്ക് ആഹാരവും മരുന്നും കൊടുക്കൽ എല്ലാം ചേച്ചിയാണ് ചെയ്യുന്നത്.എന്നെ കണ്ടതും ചേച്ചിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. \"അഭി ഇന്ന് നേരത്തെ ആണല്ലോ..?\"ചേച്ചിയുടെ ആ ചോദ്യം കേട്ട് ഞാൻ വാച്ചിൽ നോക്കി.9:30.അതെ ഞാൻ ഇന്ന് നേരത്തെയാണ് മനസ്സിൽ പറഞ്ഞു.ചേച്ചിയു