ഭാഗം -2\" എന്താണ് അല്ലുച്ച നിങ്ങടെ സാന്ദ്ര മോൾ ആയിട്ടുള്ള കല്യാണം എവിടം വരെ എത്തി നടക്കുവോ... 🧐\"\" എന്തോരം ആട്ടി ഓടിച്ചാലും പോവുകേല്ലെന്ന് പറഞ്ഞു പുറകെ കൂടിയിരിക്കുവാ നാശം... കുറച്ചു നാളത്തേക്ക് തന്തേടേം മോൾടെയും ശല്യം കാണില്ല... അതിനൊക്കെ ഉള്ളത് നിന്റെ അല്ലുച്ചൻ ചെയ്തിട്ടുണ്ട് മോളേ... \"\" ഹോ.. ആ പിശാജ് എന്റെ നാത്തൂൻ ആയി വരുന്നത് എനിക്ക് ഓർക്കാൻ കൂടി മേല... \"നേരത്തെ അലെക്സി ഒരു വീട്ടിൽ നിന്ന് കലിപ്പിട്ട് ഇറങ്ങി വന്നില്ലേ.. ആ കാര്യം ആണ് പറയുന്നത്...\" അല്ല പൂച്ചക്കുഞ്ഞെ ഇന്നെന്തായിരുന്നു കോളേജിൽ പ്രശ്നം... ഏതോ ഒരു പാവം പിടിച്ചവനെ നീ പട്ടിണിക്കിട്ടു എന്നൊക്കെ പറ