വസു ഡാ.... മോളേ.. കണ്ണ് തുറക്ക്.. ജിത്തു തന്റെ കൈകളിൽ വാടി തളർന്നു കിടക്കുന്ന പ്രിയപെട്ടവളെ നിറ കണ്ണുകളോടെ നോക്കി കവിളിൽ തട്ടി വിളിച്ചു കൊണ്ടേയിരുന്നു ജിത്തുവിന്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു കൊണ്ടിരുന്ന സമയതെപ്പോഴോ അവളുടെ ബോധം മറഞ്ഞിരുന്നു ജിത്തു എടാ നീ അവളെ റൂമിലേക്ക് കൊണ്ട് പോ... പേടിച്ചിട്ടായിരിക്കും .... അഥർവിന് എങ്ങനെയെങ്കിലും സഞ്ജയ് യും ഹരിയും എത്തുന്നതിനു മുൻപ് ജിത്തുവിനെ അവിടെ നിന്ന് പറഞ്ഞു വിടണമെന്നെയുണ്ടായിരുന്നുള്ളൂ എന്നാൽ ജിത്തു വസുവിനെ ഈ അവസ്ഥയിലാക്കിയ അവ്ന്മരെ കാണാതെ അവിടെ നിന്ന് ഒരടി അനങില്ല എന്ന സ്ഥിതിയിലുമായിരുന്നു.