നിൻ്റെ നീലിമക്കായ് ഞാൻ കാത്ത നാളുകൾ,നിൻ്റെ പിറവിയിൽ തായ് കൊണ്ട നോവുപോൽ.അരികിലുണ്ടെന്ന് അറിവ് ചൊന്നിട്ടും,അകലെ നിൻ്റെ നിഴലിനെ സ്നേഹിച്ചു.മുറിവ് വീഴ്‌ത്താതെ, മൗനം എറിയാതെ,വാക്കുകൾ കൊണ്ട് ഞാൻ മൗനിയായ്.ഒരു മുഖിൽ വാർന്ന പോൽ ഇടയിൽ എപ്പഴോ,അരിക് ചേരുവാൻ നീ തേടിയപ്പോൾ,ചുമലു ചേർത്ത് ഞാൻ നിന്നെ താങ്ങി,ചുടു നീര് വീഴാതെ എന്നും തലോടി.ഒരു വാക്ക് കൊണ്ട് പോൽ നോവാതിരിക്കാൻ,ഒരു മുഴം നീളത്തിൽ നാക്കും അളന്നിട്ടു.ഇന്നെൻ്റെ മാനസം നരവീണ് ചുങ്ങിയോ!?നിൻ്റെ ചിന്തകൾ എന്നെ തഴഞ്ഞുവോ!?എൻ്റെ യൗവനം നീ ആയിരുന്നു,നിൻ്റെ ചാരുത ഞാൻ കൊണ്ട മാരിയും.എൻ്റെ വിജയങ്ങൾ നിൻ്റെ ഹാസം കൊണ്ട്,തോൽവ