ഓരോന്നും ആലോചിച്ചു ഇരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല എബി . നിർത്താതെയുള്ള ഫോൺ റിംഗ്ചെയ്യുന്നതിന്റെ ശബ്ദം കേട്ടാണ് എബി സ്വബോധത്തിലേക്ക് വന്നത്... ഫോൺ ഡിസ്പ്ലേയിൽ ദിവ്യ കൊല്ലിങ് എന്ന് കണ്ടതും ചെറുചിരിയോടെ ഫോണെടുത്തു സംസാരിക്കാൻ തുടങ്ങി...\"ഹായ്...ഇച്ചാ ..എത്രനേരമായി ഞാൻ വിളിക്കുന്നു...\"\"ഞാൻ ഇപ്പോളാ ഫോണിൽ നിന്റെ കോൾ കണ്ടത്...നിന്നെ വിളിക്കാൻ തുടങ്ങുമ്പോളേക്കും നീ വിളിച്ചു.. എന്തെങ്കിലും സീരിയസ് മാറ്റർ പറയാൻ ആണോ നീ വിളിച്ചത്...\"\"അതേ ഇച്ചായാ.. ഒരു സീരിയസ് മാറ്റർ പറയാൻ വേണ്ടിയാ ഞാൻ വിളിച്ചത്...അതൊക്കെ അവിടെ നിൽക്കട്ടെ. എന്റെ ഇച്ചായനു എന്ത് പറ്റി ശബ്ദം ഒക്കെ വ