ആരതി പാൽ ഗ്ലാസുമായി സിദ്ധുവിന്റെ റൂമിലേക്ക് എത്തിയതും .. സിദ്ധു ആരതിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു അവൾ റൂമിനകത്തു കയറി പാൽ ഗ്ലാസ്സ് ടേബിളിൽ വെച്ചു.. സിദ്ധുവിനെയൊന്ന് നോക്കുക പോലും ചെയ്യാതെ ബെഡിൽ നിന്നും ബെഡ് ഷീറ്റും തലവണയു മെടുത്തു കൊണ്ട് സൊഫയുടെ അടുത്തേക്ക് നടന്നു... ആരതിയ്ക്ക് തന്നോടുള്ള അകൽച്ചയും പെരുമാറ്റവും സിദ്ധുവിൽ സങ്കടം നിറച്ചു കൊണ്ടേയിരുന്നു ആരതി... സിദ്ധു ആരതിയെ വിളിച്ചിട്ടും ആ വിളി കേട്ടിട്ടും ആരതിയൊന്നും മിണ്ടാതെ സോഫയിൽ കിടക്കാനുള്ള ബെഡ്ഷീറ്റ് വിരിച്ചിടുകയായിരുന്നു.. ആരതി.. എനിക്ക് നിന്നോട് സംസാരിക്കണം... ആരതിയിൽ നി