പാർട്ട് 8"പോയി കാറിൽ കേറടി..." നിയന്ത്രണം വിട്ട് അവൻ ഉച്ചത്തിൽ പറഞ്ഞു. അനു ഒന്നു പേടിച്ചു.രാകിയുടെ മുഖം ദേഷ്യത്തിൽ ചുവന്നിരിക്കുന്നു. അവൾ പതിയെ കാറിനടുത്തേക്ക് നടന്നു. അവൻ പിറകെയും.അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഇതുനിമിഷവും പെയ്യാനൊരുങ്ങി നിൽക്കുന്ന ആ കണ്ണുകൾ അവന്റെ തിളച്ചുമറിഞ്ഞ ദേഷ്യത്തെ തണുപ്പിച്ചു. "അനൂ, സോറി അനൂ, ഞാൻ.... " അവനു വാക്കുകൾ മുറിഞ്ഞുപോയി. കുറച്ചുനേരത്തെ മൗനം ഭേദിച്ച് അവൻ പറഞ്ഞുതുടങ്ങി. "അനൂ, നിനക്കെന്നെ ഇഷ്ടമല്ലാന്നു ഞാൻ വിശ്വസിക്കുന്നില്ല, ഹോസ്പിറ്റലിൽ വച്ച് ഞാൻ തിരിച്ചറിഞ്ഞതാണ് നിന്റെ കണ്ണിലെ പരിഭ്രമം, എന്നെക്കുറിച്ചുള്ള നിന