സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 91 എന്നാൽ ഈ സമയം ശ്രീഹരി ശ്രീക്കുട്ടിയെ നോക്കി കാണുകയായിരുന്നു. അവളുടെ മുഖത്തെ ഇപ്പോഴുള്ള ഭാവം, സന്തോഷം, അഭിമാനം, ജയിക്കും എന്ന് ഉള്ള വിശ്വാസം... എല്ലാം അത്ഭുതത്തോടെയും സന്തോഷത്തോടെയും ആണ് ശ്രീഹരി നോക്കി കണ്ടിരുന്നത്. ശ്രീക്കുട്ടിക്ക് സ്വാഹയിലുള്ള വിശ്വാസം ഒരു പരിധി വരെ അറിയാം ആയിരുന്നു എങ്കിലും അതിൻറെ തീവ്രതയും ആഴവും ഇത്രയും വലുതാകുമെന്ന് അവൻ ഒരിക്കലും ഓർത്തു പോലുമില്ല എന്നതാണ് സത്യം. അങ്ങനെ സ്വാഹയേയും അഗ്നിയെയും മനസ്സിൽ കൊണ്ടു നടക്കുന്ന, സ്നേഹിക്കുന്ന അവരുടെ ബന്ധുക്കൾ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു.