രണ്ടാം ദിവസം തീരെ ഭയമില്ലാതെയാണ് ഞാൻ ഓഫീസിലേക്ക് പോയത്. രണ്ട് ദിവസം പോലും തികച്ചു ആയിട്ടില്ല എന്നിട്ടും രണ്ട് കൊല്ലത്തെ എക്സ്പീരിയൻസുമായാണ് ഞാൻ പോകുന്നത്. സാർ വർക്ക് തന്നു പറഞ്ഞ പോലെ തന്നെ അത്ര എളുപ്പമല്ല. ഞാൻ മുഹമ്മദിനെ നോക്കി അവൻ എന്നെയും ദയനീയമായ അവൻ്റെ നോട്ടം കണ്ട് എനിക്ക് എന്തോ പോലെ തോന്നി. അപ്പോളാണ് ആ കുട്ടിയുടെ മുഖം എനിക്ക് പ്രത്യക്ഷമായി തോന്നിയത്.ഇന്നലെ ഞങ്ങളോടൊപ്പം തന്നെ ജോയിൻ ചെയ്തതവളാണ് അവളും കാരണം ആദ്യ ദിവസത്തെ മീറ്റിങ്ങിൻ്റെ അവസാനം എടുത്ത ഫോട്ടോയിൽ ആ ഒരു മുഖവും ഉണ്ടായിരുന്നു. ഞാൻ അവളോട് സഹായം ചോദിക്കാൻ തീരുമാനിച്ചു. \"ഹലോ\'\' ഞാൻ വിളിച