ചൂളം വിളിച്ച് കടന്നുപോകുന്ന ട്രെയിനിന്റെ താളം, ഒരു കുളിർ തെന്നലിന്റെ തലോടലായി ദേവൻ അറിയുന്നുണ്ടായിരുന്നു. പുറമേ ഓടി അകലുന്ന രൂപങ്ങൾ ഒരു തിരിച്ചുപോക്കിന്റെ ഓർമ്മ സമ്മാനിക്കുന്നത് പോലെ ദേവന് തോന്നി. മുന്നോട്ട് നടന്നുപോയ വഴിത്താരയിലൂടെ ഒരു തിരിച്ചുപോക്ക്...... സുഖമുള്ള ഓർമ്മകൾ ഒന്നും നെഞ്ചിലേറ്റി അല്ല ഈ മടക്കയാത്ര..... കമ്പാർട്ട്മെന്റിൽ തിരക്ക് തീരെ കുറവായിരുന്നു. പുറത്തെ അന്ധകാരം രാത്രിയുടെ നാഴികയ്ക്ക് വേഗത കൂട്ടിക്കൊണ്ടിരുന്നു. നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടിൽ ഓർമ്മകൾ ഒത്തിരിയുണ്ട്...... മുറിവേറ്റ മനസ്സുമായിട്ടായിരുന്നു തന്റെ ജീവിതയാത്ര